Latest NewsNewsIndia

രാവിലെ നടക്കാനിറങ്ങിയ സ്ത്രീയുടെ മുന്നില്‍ 55കാരന്‍ ഓട്ടോഡ്രൈവറുടെ സ്വയംഭോഗം; ചിത്രം പകര്‍ത്തിയ യുവതി ചെയ്തത്

മുംബൈ: രാവിലെ നടക്കാനിറങ്ങിയ സ്ത്രീയുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത 55 കാരനായ ഓട്ടോറിക്ഷ ഡ്രൈവറെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മുംബൈയിലെ സുബുര്‍ബാന് മലദിലാണ് സംഭവം. രാം നരേഷ് യാദവ് എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യുന്ന കണ്ട യുവതി ഇത് തന്റെ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. തുടര്‍ന്ന് മുംബൈ പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ അടുത്ത ദിവസവും രാം നരേഷ് യാദവ് ഇത് തന്നെ തുടര്‍ന്നു. തുടര്‍ന്ന് ഇയാളുടെ ഓട്ടോയുടെ നമ്പര്‍പ്ലേറ്റ് അടക്കം പകര്‍ത്തിയ സ്ത്രീ വിവരം പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തങ്ങളെ ഇയാള്‍ പിന്തുടരുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

READ ALSO: സംഘ് ഭീകരതക്കെതിരെ മതേതര ഐക്യം അനിവാര്യമെന്ന് സംഗമം

ഐപിസി 509ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും മുതിര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ശോഭ പിസെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button