Latest NewsNewsSports

ചൈന ഓപ്പണിൽ ഇന്ത്യക്ക് നിരാശ : സൈന പുറത്തായി

ബെയ്ജിംഗ്: ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ, സൈന നെഹ്വാള്‍ ആദ്യ റൗണ്ടിൽ പുറത്തായി. തയ്ലന്‍ഡിന്റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തിയത്. തായ്ലന്‍ഡ് താരത്തിനെതിരെ സൈനയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. സ്‌കോര്‍: 10-21, 17-21.

Also read : ചാമ്പ്യന്‍സ് ലീഗ്: നിലവിലെ ജേതാക്കളായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോൽവി

പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതയാകാത്ത സൈനയ്ക്ക്, 44 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ വിജയം അസാധ്യമായിരുന്നു. സീസണിന്റെ തുടക്കത്തില്‍ ഇന്തോനേഷ്യന്‍ ഓപ്പണില്‍ മികവ് കിട്ടിയെങ്കിലും മറ്റൊരു ഫൈനലിലേക്ക് കടക്കാന്‍ ഇതുവരെ സൈനയ്ക്ക് സാധിച്ചിട്ടില്ല.സൈന പുറത്തായതോടെ ഇന്ന് ആദ്യ റൗണ്ട് കളിക്കാനിറങ്ങുന്ന സിന്ധുവിലാണ് ഇനി മെഡൽ പ്രതീക്ഷ. ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവും ലോക മുന്‍ ഒന്നാം നമ്പര്‍ താരവുമായ ചൈനയുടെ ലിയുമായാണ് സിന്ധു ഏറ്റുമുട്ടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button