Latest NewsNewsFootball

ചാമ്പ്യന്‍സ് ലീഗ്: നിലവിലെ ജേതാക്കളായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോൽവി

മിലാൻ: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ജേതാക്കളായ ലിവര്‍പൂളിന് തോൽവി. മികച്ച തുടക്കം പ്രതീക്ഷിച്ച ബാഴ്‌സയെ ഡോർട്ടുമുണ്ട് പിടിച്ചുകെട്ടി .കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഗ്രൂപ് ഇയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് നപ്പോളിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.

ALSO READ: സൗദി എണ്ണപ്രതിസന്ധി; ഉത്പാദനം മുടങ്ങിയത് ഒരു മാസത്തോളം നീണ്ടേക്കും

55ാം മിനിറ്റില്‍ ബാഴ്സ വഴങ്ങിയ പെനാല്‍റ്റി ബാഴ്സ ഗോളി ടെര്‍ സ്റ്റീഗന്‍ രക്ഷപ്പെടുത്തുകയായിരുന്നു.ഡോര്‍ട്ട്മുണ്ട് താരം റിയൂസ് സ്റ്റെപ്സ് ആണ് കിക്ക്‌ എടുത്തത് . സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സി കളിക്കാനിറങ്ങിയിട്ടും ഗ്രൂപ് എഫില്‍ ജര്‍മ്മന്‍ ശക്തികളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് ബാഴ്സ ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്നത് ആരാധകരെ നിരാശരാക്കി .പരിക്കിന് ശേഷമുള്ള മെസ്സിയുടെ മടങ്ങിവരവ് പക്ഷെ ഫലം കണ്ടില്ല.

ALSO READ: തൃശൂർ നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ നടത്തിപ്പുകാരി അറസ്റ്റില്‍

പ്രധിരോധത്തെക്കാൾ ആക്രമിച്ചു കളിച്ച ഡോര്‍ട്ട്മുണ്ട് നാല് തവണ ബാഴ്സ ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുതിര്‍തപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ബാഴ്സ വല ലക്ഷ്യമാക്കി ഷോട്ട് പായിച്ചത്. ബാർസലോണക്കായി മെസ്സിയും സുവാരസും അന്‍റോണിയോ ഗ്രീസ്മാനും എത്ര ശ്രമിച്ചിട്ടും എതിരാളികളുടെ വല ചലിപ്പിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button