Latest NewsNewsSaudi Arabia

സൗദി എണ്ണപ്രതിസന്ധി; ഉത്പാദനം മുടങ്ങിയത് ഒരു മാസത്തോളം നീണ്ടേക്കും

സൗദി: സൗദിയിൽ നിലനിൽക്കുന്ന എണ്ണപ്രതിസന്ധി ഒരു മാസത്തോളം നീണ്ടേക്കുമെന്ന് സൂചന. ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തോടെയാണ് ഉത്പാദനം ഭാഗികമായി മുടങ്ങിയത്.

ALSO READ: തൃശൂർ നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ നടത്തിപ്പുകാരി അറസ്റ്റില്‍

ആഗോള എണ്ണവിപണിയിലേക്കുള്ള സൗദിയുടെ വിഹിതം അത്രയും ദിവസങ്ങളിൽ കുറയും. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്ന സൗദി അറേബ്യ നേരത്തേ നൽകിവന്നിരുന്നതിന്റെ പകുതിയോളംമാത്രമേ ഇപ്പോൾ വിപണിയിൽ എത്തിക്കുന്നുള്ളൂ. നിത്യവും ശരാശരി മുപ്പത് ലക്ഷം വീപ്പ എണ്ണയുടെ കുറവാണ് ഇതുകാരണമുണ്ടാകുന്നത്.

ചൊവ്വാഴ്ച ബ്രെന്റിന്റെ വില വീപ്പയ്ക്ക് 68 ഡോളറായിരുന്നു (ഏകദേശം 4900 രൂപ). അരാംകോയിലെ ആക്രമണത്തെത്തുടർന്ന് തിങ്കളാഴ്ച കുതിച്ചുയർന്ന എണ്ണവില പിന്നീട് അല്പം താഴ്‌ന്നിരുന്നു. എന്നാൽ, വിപണിയിലെ ദൗർലഭ്യം കൂടുതൽ ദിവസം നീളുന്നത് വീണ്ടും വിലകൂടാൻ കാരണമാകുമെന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്.

ALSO READ: മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെ സംരക്ഷിച്ചു : എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

99 ലക്ഷം വീപ്പ എണ്ണയാണ് സൗദി ദിവസവും ഉത്പാദിപ്പിക്കുന്നത്. ഇതിൽ 70 ലക്ഷം വീപ്പയാണ് സാധാരണഗതിയിൽ കയറ്റുമതിചെയ്യാറുള്ളത്. ഏറിയ ഭാഗവും ഏഷ്യൻ വിപണിയിലേക്കാണ് പോകുന്നത്. അതാണിപ്പോൾ ഏതാണ്ട് പകുതിയായി കുറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button