KeralaLatest NewsNews

കിടപ്പറയിൽ ഭാര്യയുടെ സഹോദരിമാരുടെയും കൂട്ടുകാരികളുടെയും ശരീരഭാഗങ്ങളുടെ വലുപ്പത്തെ കുറിച്ചും ആകൃതിയെക്കുറിച്ചും ചർച്ച ചെയ്യുന്ന ഭർത്താവ്; കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ് വൈറലാകുന്നു

ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം ആസ്വദിക്കാനാകാത്ത സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് വ്യക്തമാക്കി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍. കിടപ്പറയിൽ ഭാര്യയുടെ സഹോദരിമാരുടെയും കൂട്ടുകാരികളുടെയും ശരീരഭാഗങ്ങളുടെ വലുപ്പത്തെ കുറിച്ചും ആകൃതിയെക്കുറിച്ചും ചർച്ച ചെയ്യുന്ന ഭർത്താവിനെക്കുറിച്ച് ഒരു സ്ത്രീ വ്യക്തമാക്കിയതായാണ് കല മോഹൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

Read also: അക്കൗണ്ട് തെറ്റി ക്രെഡിറ്റ് ആയ പണം ചെലവാക്കി; ഒടുവിൽ ദമ്പതികൾക്ക് സംഭവിച്ചത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

Vaginismus എന്നൊരു അവസ്ഥ ഉണ്ട്.
സ്ത്രീകളിൽ..
പലപ്പോഴും അതിനെ തെറ്റിദ്ധരിക്കപ്പെടാറും ഉണ്ട്..
ലൈംഗിക ബന്ധത്തിൽ അസഹ്യമായ വേദന ഉണ്ടാകുന്ന അവസ്ഥ…
കാരണങ്ങൾ,
ശാരീരികമാകാം, മനസികമാകാം..
ശാരീരികമായ പ്രശ്നം മാറ്റി വെയ്കാം..

മാനസികമായ ഈ അവസ്ഥ ഒരുപാട് സ്ത്രീകൾ പറയാറുണ്ട്..
വേദന കടിച്ചു പിടിച്ചു സഹകരിച്ചാൽ കൂടി ലൈംഗികബന്ധം ആസ്വദിക്കാൻ പറ്റണം എന്നില്ല..
ഓഹ്.. കിടപ്പറയിൽ അവള് ശവമാണെണെന്നേ..
പലപ്പോഴും മനഃശാത്രജ്ഞർ കേൾക്കുന്ന പരാതി..
അതിന്റെ പല കാരണങ്ങളിൽ പ്രധാനമായ ഒന്നു പുരുഷൻ തന്നെയാണെന്ന് പറയേണ്ടി വരും..

കൗൺസിലർ ആയ എന്റെ മുന്നില് വന്ന കേസിൽ ഒരു സ്ത്രീ പറഞ്ഞത് താഴെ കുറിയ്ക്കുന്നു..

“” കിടപ്പറയിൽ അദ്ദേഹം vedio കണ്ടതിനു ശേഷമാണു എപ്പോഴും സമീപിക്കുക..
അതും സഹിക്കാമല്ലോ മാഡം..
എന്റെ സഹോദരിമാർ, കൂട്ടുകാരികൾ ഇവരെ ഒക്കെ ആ സമയത്തു ചർച്ച ചെയ്യും..
അവരുടെ ശരീരഭാഗങ്ങളുടെ വലുപ്പത്തെ കുറിച്ചും ആകൃതിയെപ്പറ്റിയും.. “”

ഭാര്തതാവ് മറ്റൊരാളെ കുറിച്ചു ചിന്തിക്കുന്നത് പോലും എനിക്ക് സഹിക്കില്ല..
അത്രയേറെ ഇഷ്‌ടമാണ്‌ എനിക്ക്..
പക്ഷെ, അദ്ദേഹത്തോട് അതിനേക്കാൾ ഏറെ സങ്കടംവും ഉണ്ട്..

വിവാഹത്തിന് തൊട്ടു മുൻപ്, ഒരു സ്ത്രീ എനിക്ക് ഒരു കത്തെഴുതി..
അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു, ശാരീരികമായും അവർ അടുപ്പത്തിൽ ആയിരുന്നു എന്നും അതിൽ ഉണ്ടായിരുന്നു..

വിവാഹം ഉറപ്പിച്ചു എട്ടു മാസം ഞങ്ങൾ അത്രയും അടുത്തു..
ആ സമയത്തു ഈ കത്ത് എനിക്ക് വീട്ടുകാരെ കാണിക്കാൻ തോന്നിയില്ല..
അതൊക്കെ നുണയാണെന്ന് അദ്ദേഹം എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു..
തെളിവുകൾ കണ്ട ഞാൻ അത് ഉൾക്കൊണ്ടില്ല എങ്കിലും വിവാഹം നടന്നു..
അത് പോലെ, അദ്ദേഹം എന്റെ വീട്ടുകാരോട് പറഞ്ഞത് പലതും നുണയാണെന്നും ഞാൻ കണ്ടെത്തി..
വിദ്യാഭ്യാസയോഗ്യത അടക്കം..
എന്റെ സങ്കൽപ്പത്തിന് ഏറ്റ കനത്ത പ്രഹരത്തിന്റെ ആഴം ഇന്നും എത്ര എന്നു അദ്ദേഹത്തിന് അറിയില്ല.
ഈ നിമിഷം വരെ, അദ്ദേഹത്തോട് വെറുപ്പ് തോന്നുന്നില്ല..
പക്ഷെ, ശാരീരികമായ അടുപ്പം പറ്റുന്നില്ല..
അങ്ങനെ ഒരു സുഖം അറിഞ്ഞിട്ടില്ല.

ഭാര്തതാവിനാൽ ബലാത്സംഗപെടുന്ന സ്ത്രീയുടെ മാനസികാവസ്ഥ, വളരെ വലുതാണ്.. എന്നും അതാണ് നടന്നിട്ടുള്ളത്.. ( MARITIAL RAPE)
ലൈംഗികമായ താല്പര്യമില്ല എന്ന പ്രശ്നം അല്ല..
അതുണ്ട്.
അടുത്തിടെ അത് മറ്റൊരാളോട് സംഭവിച്ചു..
അത് തുടരുന്നു..
ഈ കാര്യം,
ഭാര്തതാവ് അറിഞ്ഞാൽ എന്തുണ്ടാകും എന്നും അറിയില്ല..
നിരന്തരം, മറ്റു സ്ത്രീകളുടെ മാറിടങ്ങളുടെ വലുപ്പം, അവരുടെ ആകാരഭംഗി ഒക്കെ കേൾക്കേണ്ടി വന്നതിൽ നിന്നുള്ള ഉള്ളിലെ പകയിൽ ഞാൻ മറ്റൊരാളോട് അടുത്തു എന്നു പറയാം..
“””വല്ലോം തോന്നേണ്ടേ !””
ഉറക്കെ ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്ന തമാശ എന്നിലെ സ്ത്രീത്വത്തെ എത്ര താഴ്ത്തി കെട്ടുന്നുണ്ട് എന്നു ഊഹിക്കാമല്ലോ..
മറ്റൊരാൾ ജീവിതത്തിൽ വന്നതിന്റെ കുറ്റബോധം ഉണ്ട് എന്നിൽ.
ഭർത്താവിന്റെ സ്നേഹം മാത്രം മതി എനിക്ക്..
ഈ അവസ്ഥയിൽ ഞാൻ എന്താണ് ചെയ്യേണ്ടത്..?

തുറന്നു ചർച്ച ചെയ്താൽ പരിഹരിക്കാം പക്ഷെ, ആണിന്റെ ego അവിടെ അതിനു സഹകരിക്കണം..

നിന്നോട് തോന്നാത്ത വികാരം, മറ്റൊരാളോട് തോന്നുന്നുണ്ട്..
ശാരീരികമായ അടുപ്പം ഉണ്ടാകുന്നു എന്നു
ഒരു പുരുഷൻ സ്ത്രീയോട് പറഞ്ഞാൽ,
ഭാര്യ ചിലപ്പോൾ മാപ്പ് കൊടുക്കും..
മറിച്ചു സംഭവിച്ചാൽ, ഭാര്തതാവ് ഉൾക്കൊള്ളണം എന്നില്ല..

പുരുഷൻ അത്തരം കാര്യങ്ങളിൽ സ്ത്രീയെ കാൾ സെൻസിറ്റീവ് ആണെന്ന് പറയാം..
പലതരം sexual dysfunctions ഉള്ള ആളുകൾ ഉണ്ട്…
Premature ejaculation, erection problem എന്നതൊക്കെ അതിൽ പെടും..

നമ്മുടെ സോഷ്യൽ മീഡിയയിൽ തന്നെ,
രാത്രിയിൽ സ്ത്രീകളുടെ message ബോക്സ്‌ തിരക്കി ഇറങ്ങുന്ന എത്രയോ ആണുങ്ങൾ..
Erotic chats, അതാണവരുടെ ഏക ആശ്രയം…
ഉന്നതമായ പദവി അലങ്കരിക്കുന്നവർ എത്രയോ പേരുടെ കഥകൾ സ്ത്രീകൾ പറഞ്ഞു കേട്ടിട്ടുണ്ട്..
പകൽ മാന്യതയുടെ മറ്റൊരു മുഖം..
അവരുടെ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകുന്ന അപകർഷതാ ബോധമാണ് പലപ്പോഴും അശ്ലീല കമന്റ്സ് ആയി രൂപപ്പെടുന്നത്..
സ്ത്രീകളോട് പക വരുന്നതും..
ഒരു സ്ത്രീ,
Sex എന്ന വാക്ക് ഉപയോഗിച്ചാൽ ആദ്യം വാളെടുക്കുന്നവരിൽ അവരുണ്ടാകും..

ഒരു വിവാഹം ആലോചിക്കുമ്പോൾ,
സ്ത്രീധനം പറഞ്ഞു, വിലപേശാതെ ഇഷ്‌ടങ്ങളും ചിന്തകളും സുതാര്യമായ രീതിയിൽ അവതരിപ്പിക്കണം..
ഒന്നിച്ചു ജീവിതം തുടങ്ങാൻ പോകുന്നവർ അത് പ്രാധാന്യത്തോടെ കാണണം..
കള്ളത്തരങ്ങൾ പുറത്താകുമ്പോൾ ആദ്യം കിടപ്പറയിൽ ആണ് പ്രശ്നം ഉടലെടുക്കുക.
അവിടെ നിന്നും കാൻസർ പോലെ അത് വ്യാപിക്കും…
Visualization എന്ന ഒന്നു sex തെറാപ്പിയിൽ പറഞ്ഞു കൊടുക്കുമ്പോൾ തന്നെ,അത് പങ്കാളിയിൽ അരോചകമായ കാര്യങ്ങൾ ഉണ്ടാകാതെ വേണമെന്നും ഒരു therapist പറയാറുണ്ട്..
കാരണം, തന്റെ ശരീരം പങ്കുവെയ്ക്കുന്ന വേളയിൽ പങ്കാളിയുടെ മനസ്സിൽ താനില്ല എന്ന അറിവ്,
അത്യധികമായ അപകർഷതാ ബോധം മറ്റെയാളിൽ ഉണ്ടാകുക തന്നെ ചെയ്യും…

വല്ലതും നിന്നെ കണ്ടാൽ തോന്നേണ്ടേ എന്നൊരു കമെന്റ് പറഞ്ഞതിന് ശേഷം ഒരു പെണ്ണ്, ലൈംഗികമായ ആവേശത്തിൽ എത്തും എന്നു കരുതുന്നതിൽ പരം വിഡ്ഢിത്തം മറ്റൊന്നില്ല..
തിരിച്ചു അതേ പ്രയോഗം നടത്താൻ സ്ത്രീകൾ മുതിരാറും ഇല്ല..
പക്ഷെ, അവരുടെ ഉള്ളിൽ ഉണ്ടാകുന്ന പക ശക്തവും ആകും..

തിരിച്ചു പുരുഷനും ഉണ്ട് പരാതികൾ..
സ്വന്തം വീട്ടുകാരുടെ കുറ്റങ്ങൾ കേട്ടു മടുത്തു..
അവളോട്‌ ഇപ്പോൾ ഒന്നും തോന്നാറില്ല..

ഒന്നു പറഞ്ഞോട്ടെ… / ചോദിച്ചോട്ടെ
ശരീരത്തിൽ കുറച്ചു നേരം കാട്ടികൂട്ടുന്ന ലൈംഗികതയെക്കാൾ വലുതാണ്,
വലുതല്ലേ,
സ്ത്രീയും പുരുഷനും തമ്മിലുള്ള ആത്മീയബന്ധം..?
നീയും ഞാനും എന്നാൽ ലൈംഗികത മാത്രമാണോ..?? !

shortlink

Related Articles

Post Your Comments

Related Articles


Back to top button