Latest NewsNewsIndia

യുകോ ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ എംജി റോഡിലുള്ള യുകോ ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. നിരവധി ആളുകള്‍ ബാങ്കില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവര്‍ത്തനം നടക്കുന്നു. കനത്ത തീപിടുത്തത്തില്‍ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഓടുന്നുണ്ട്. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button