KeralaLatest NewsNews

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായുള്ള സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കം

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമായി. സൗജന്യ ആംബുലൻസ് ശൃംഖലയായ ‘കനിവ് 108’ ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലൻസുകളുടെ സേവനമാണ് ലഭ്യമാക്കുന്നത്. ഒക്ടോബറോടെ ഇത് നടപ്പിലാക്കും. ഇവയെ 24 മണിക്കൂറും സേവനത്തിന് ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം.

Read also: ജില്ലാ ആശുപത്രിയില്‍ ലഹരിമാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു, രണ്ടുപേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button