Latest NewsKeralaNews

ഫ്‌ളാറ്റുകള്‍ പണിതതില്‍ വന്‍ തിരിമറിയും നിയമലംഘനവും : ഫ്‌ളാറ്റ് ഉടമകളെ കബളിപ്പിച്ചത് നിര്‍മാതാക്കളും ഉദ്യോഗസ്ഥരും : വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി : ഫ്ളാറ്റുകള്‍ പണിതതില്‍ വന്‍ തിരിമറിയും നിയമലംഘനവും, ഫ്ളാറ്റ് ഉടമകളെ കബളിപ്പിച്ചത് നിര്‍മാതാക്കളും ഉദ്യോഗസ്ഥരുമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് 2016ലാണ് വിജിലന്‍സ് ലോകായുക്തയ്ക്കു സമര്‍പ്പിച്ചത്. അനധികൃത നിര്‍മാണങ്ങള്‍ തുടര്‍ന്നപ്പോഴും സാധാരണക്കാരെ തീരദേശ പരിപാലന നിയമം പറഞ്ഞ് അധികൃതര്‍ ബുദ്ധിമുട്ടിച്ചെന്നും വിജിലന്‍സ് കുറ്റപ്പെടുത്തുന്നു.

Read Also : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കാന്‍ വെറും 30 ദിവസം : സന്നദ്ധത അറിയിച്ച് ബംഗളൂരു കമ്പനി

മരട് പഞ്ചായത്തായിരുന്ന കാലഘട്ടത്തില്‍ കെട്ടിട നിര്‍മാണത്തിനായി സെക്രട്ടറി അനുമതി നല്‍കുകയും ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങി പല ഘട്ടങ്ങളിലായി നിര്‍മാതാക്കള്‍ കെട്ടിടങ്ങള്‍ പണിയുകയായിരുന്നു. ഉദ്യോഗസ്ഥരും കെട്ടിട നിര്‍മാതാക്കളും തമ്മിലുള്ള ഒത്തുകളിയില്‍ രാഷ്ട്രീയക്കാര്‍ക്കു പങ്കുണ്ടെന്നു കരുതണമെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അടിവരയിടുന്നു.

2010ല്‍ ആണ് മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയത്. മുനിസിപ്പല്‍ ഓഫിസിലെ രേഖകള്‍പ്രകാരം തീരദേശ പരിപാലനനിയമം ലംഘിച്ച 18 നിര്‍മാണങ്ങള്‍ മരടിലുണ്ട്. ഈ കെട്ടിടങ്ങളൊക്കെയും തീരദേശ പരിപാലന നിയമപ്രകാരമുള്ള മാപ്പിങ്ങിന്റെ അഭാവത്തില്‍ ഉദ്യോഗസ്ഥരുടെയും കെട്ടിട നിര്‍മാതാക്കളുടെയും ഒത്താശയില്‍ കെട്ടിപ്പൊക്കിയതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കടവന്ത്ര സ്വദേശിയുടെ പരാതിയില്‍ ലോകായുക്തയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു വിജിലന്‍സ് അന്വേഷണം നടത്തിയതും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ കെട്ടിട അനുമതിക്ക് അപേക്ഷ നല്‍കുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശം നിലനില്‍ക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button