Latest NewsUAENewsGulf

ഹൂതികളുടെ അടുത്ത ലക്ഷ്യം യു.എ.ഇ; മുന്നറിയിപ്പിനെ തുടർന്ന് ആശങ്കയിലായി മലയാളികൾ അടക്കമുള്ള പ്രവാസികൾ

ദുബായ്: സൗദി അറേബ്യയെ കൂടാതെ യു.എ.ഇയിലും ആക്രമണത്തിന് ലക്ഷ്യമിട്ടു ഹൂതികൾ. യു.എ.ഇയ്‌ക്ക് നേരെ ശക്തമായ തിരിച്ചടി നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നു ഹൂതി അനുകൂല വാർത്താ ഏജൻസിയായ അൽ മസൈറ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ യെമനിൽ നിന്ന് പിന്മാറിയെന്ന് യു.എ.ഇ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും അധിനിവേശം തുടരുകയാണെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഹൂതികളുമായി ബന്ധപ്പെട്ട് പ്രവർ‌ത്തിക്കുന്ന നേതാവ് പറഞ്ഞതായ റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. സംഭവത്തിൽ യു.എ.ഇ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read : അമേരിക്കയുമായി ഇനി സമാധാന ചര്‍യ്ക്കില്ലെന്ന നിലപാടിലുറച്ച് ഇറാന്‍ : ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് സൗദി : ഗള്‍ഫ് മേഖലയില്‍ ഇറാനെതിരെ പടയൊരുക്കം

യു.എ.ഇയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളായിരിക്കും ഹൂതികളുടെ അടുത്ത ലക്ഷ്യമെന്നാണ് ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തത്. സൗദി അരാംകോയിലെ ആക്രമണം യു.എ.ഇയ്‌ക്ക് നൽകിയ മുന്നറിയിപ്പാണെന്നായിരുന്നു ഹൂതി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഏത് തരത്തിലുള്ള ആക്രമണമായിരിക്കും യു.എ.ഇയ്‌ക്കെതിരെ ഉണ്ടാവുകയെന്നു വ്യക്തമല്ല. നടത്തുന്നുണ്ട്. പുതിയ ഭീഷണികളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ന് അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സെയിദ് അൽ നഹ്‌യാനുമായി കൂടിക്കാഴ്‌ച നടത്തുന്നു.

Also read : വിദേശികള്‍ക്ക് തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം : മലയാളികള്‍ക്ക് വന്‍ തിരിച്ചടി

ആക്രമണ ഭീഷണിയും മദ്ധ്യപൂർവേഷ്യയിൽ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും വന്നതോടെ യു.എ.ഇയിലെ മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹം ആശങ്കയിലാണ്. ഏകദേശം 26 ലക്ഷം പ്രവാസികൾ യു.എ.ഇയിലുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതിൽ പത്ത് ലക്ഷം പേരും മലയാളികളാണ്. അതിനാൽ യു.എ.ഇയ്‌ക്ക് നേരെ ആക്രമണമുണ്ടായാൽ മലയാളികളെ പ്രതികൂലമായി ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button