NewsHome & Garden

കുട്ടികളെ തല്ലുന്നതിനു മുമ്പ് ഈ കാര്യങ്ങൾ മനസ്സിലാക്കു

കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്താൽ പറഞ്ഞ് മനസിലാക്കാതെ ഉടനെ അടി കൊടുക്കുന്ന രക്ഷിതാക്കളാണ് ഇന്ന് അധികവും. അടി കൊടുത്ത് കഴിഞ്ഞാൽ അവർ നല്ല കുട്ടികളാകുമെന്നാണ് പല രക്ഷിതാക്കളുടെയും ചിന്ത.

ALSO READ: പാക്കിസ്ഥാൻ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത രീതിയിലായിരിക്കും ഇന്ത്യയുടെ തിരിച്ചടിയെന്ന്‌ കരസേന മേധാവി

എന്നാൽ, അടികൊണ്ട് വളരുന്ന കുട്ടികൾ‌ ഭാവിയിൽ അക്രമണകാരികളും സാമൂഹികവിരുദ്ധന്മാരുമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ പ്രൊഫസർ അൽഫ് നിക്കോൾസൺ നടത്തിയ പഠനത്തിൽ പറയുന്നത്.

ALSO READ: സ്ത്രീകൾ ഏറ്റവും കൂടുതൽ ധരിക്കുന്ന വസ്ത്രം; ഫിറ്റ് ഇന്‍ ഷേപ്പ്

സ്കൂൾ കോളേജ് തലത്തിലെത്തുമ്പോൾ അവർ അമിത മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയുമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. കൂടാതെ ഇവർക്ക് ആത്മഹത്യാ പ്രവണതയും കൂടുതലായിരിക്കും. കുട്ടികളുടെ മാനസികാരോഗ്യത്തെ തകർക്കാൻ പോലും ഇത്തരം ശിക്ഷാമുറകൾ കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button