Latest NewsKeralaNews

പഞ്ചിംഗ് കൊണ്ടുവന്നപ്പോള്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇത്രയും കരുതിയില്ല : ഹാജര്‍ രേഖകള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ നെട്ടോട്ടത്തില്‍

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളിലും സെക്രട്ടറിയേറ്റിലും പഞ്ചിംഗ് നിര്‍ബന്ധമാക്കിയപ്പോള്‍ ജീവനക്കാര്‍ ഇത്രയും കരുതിയില്ല. പഞ്ചിംഗില്‍ വീഴ്ച വരുത്തുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് അടുത്തമാസം മുതല്‍ അനധികൃത അവധി കണക്കാക്കി പണം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഹാജര്‍ രേഖകള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ നെട്ടോട്ടത്തിലാണ്. പഞ്ചിങ് സംവിധാനം നിലവിലുണ്ടായിരുന്നെങ്കിലും ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. ഈ മാസമാണു നടപടികള്‍ കര്‍ശനമാക്കിയതും സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധിപ്പിച്ചതും.

Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവനയായി നൽകിയത് രണ്ടരക്കോടിയിലേറെ രൂപ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

പഞ്ചംഗില്‍ വീഴ്ച വന്നാല്‍ ശമ്പളം പിടിക്കുമെന്നാണു പൊതുഭരണ വകുപ്പിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണു പഞ്ചിങ് കര്‍ശനമാക്കിയത്. ഇടതുപക്ഷം അടക്കം എല്ലാ സംഘടനകളും ഇതിനെതിരെ നിലപാടെടുത്തു. എന്നാല്‍, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലടക്കം പ്രഖ്യാപിച്ച കാര്യം നടപ്പിലാക്കാന്‍ പൊതുഭരണ സെക്രട്ടറി തയാറാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button