Latest NewsNewsIndia

റിയല്‍ എസ്‌റ്റേറ്റ് മാഫിയയെ നിയന്ത്രിയ്ക്കാനും കേന്ദ്രസര്‍ക്കാറിന്റെ പുതിയ സംവിധാനം വരുന്നു

ന്യൂഡല്‍ഹി : റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിയ്ക്കാനും കേന്ദ്രസര്‍ക്കാറിന്റെ പുതിയ സംവിധാനം വരുന്നു . രാജ്യത്തു ഭൂസ്വത്തിനും ആധാര്‍ മാതൃകയില്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഭൂമി ഇടപാടുകള്‍ സുതാര്യമാക്കുകയും സംശയകരമായ ഭൂമി ഇടപാടുകള്‍ തടയുകയുമാണു മുഖ്യലക്ഷ്യം. ഗ്രാമ വികസന മന്ത്രാലയം സര്‍വേ നടത്തിയ ഭൂമിക്കു പ്രത്യേക നമ്പര്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായാണു റിപ്പോര്‍ട്ട്.

Read Also : റെയിൽവേ ജീവനകാർക്ക് ഇക്കൊല്ലവും ബോണസായി ലഭിക്കുന്നത് വലിയ തുക

രാജ്യമെങ്ങും ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന്റെ ഭാഗമായി ആധാര്‍ മാതൃകയിലുള്ള നമ്പര്‍ നല്‍കുന്നതു പരിഗണനയിലുണ്ടെന്നു മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഈ നമ്പര്‍, ഭൂവുടമയുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും. രാജ്യത്ത് എവിടെയാണു ഭൂമിയെന്നു കൃത്യമായി നിര്‍ണയിക്കാന്‍ ഇതിലൂടെ സാധിക്കും. മുന്‍ കൈമാറ്റങ്ങള്‍, ഉടമസ്ഥാവകാശ വിവരങ്ങള്‍ എന്നിവയും ഇതില്‍ ലഭ്യമാക്കും. ഭൂമി കൈമാറ്റം, നികുതി അടവ് തുടങ്ങിയ വിവരങ്ങളും കണ്ടെത്താന്‍ ഇനി എളുപ്പമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button