DevotionalSpirituality

നീണ്ട മംഗല്യഭാഗ്യത്തിന് ചെയ്യേണ്ട ചില കാര്യങ്ങൾ

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്കായി, ദീര്‍ഘമംഗല്യത്തിനും സന്താനഭാഗ്യത്തിനുമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള വാസ്തുശാസ്ത്രത്തില്‍ പറയുന്നു. പൊട്ടിയതോ കേടായതോ ആയ വളകള്‍ സൂക്ഷിച്ചു വയ്ക്കരുത്. പ്രത്യേകിച്ചും വിവാഹത്തിന് ഉപയോഗിച്ചവയെങ്കില്‍.ഇത് വാസ്തു പ്രകാരം വിവാഹജീവിതത്തിന് ദോഷമാണ്. സിന്ദൂരച്ചെപ്പ് കാലിയാക്കി വയ്ക്കരുത്. ഇത് ഉപയോഗിയ്ക്കുന്നില്ലെങ്കില്‍ പൂജാമുറിയില്‍ സൂക്ഷിയ്ക്കുക.കല്യാണസാരി വെട്ടിത്തയ്ച്ച് മറ്റു വസ്ത്രങ്ങളാക്കരുത്. ഇത് കേടാകാതെ സൂക്ഷിയ്ക്കുക. മെഹന്തി അഥാവ മൈലാഞ്ചിയിടുന്നത് വിവാഹബന്ധത്തിന്റെ പവിത്രതയെ കാണിയ്ക്കുന്നു. വിശേഷാവസരങ്ങളില്‍ മെഹന്തിയിടുന്നത് നല്ലതാണ്. നിങ്ങള്‍ ഉപയോഗിച്ച പൊട്ട് വീണ്ടും നിങ്ങള്‍ക്കു തന്നെ ഉപയോഗിയ്ക്കാം. എന്നാല്‍ ഉപയോഗിച്ച പൊട്ട് മറ്റൊരാള്‍ക്കുപയോഗിയ്ക്കാന്‍ നല്‍കരുത്. മറ്റൊരാള്‍ ഉപയോഗിച്ച പൊട്ടു നിങ്ങള്‍ തൊടുകയുമരുത്.

വിവാഹത്തിനുണ്ടായിരുന്ന ആഭരണങ്ങള്‍ കഴിവതും മാറ്റാതെയോ വില്‍ക്കാതെയോ അതേ രൂപത്തില്‍ തന്നെ സൂക്ഷിയ്ക്കുക. സ്വര്‍ണപാദസരങ്ങള്‍ പല സ്ത്രീകളും അണിയാറുണ്ട്. എന്നാല്‍ വാസ്തു പ്രകാരം സ്വര്‍ണം അരയ്ക്കു കീഴ്‌പ്പോട്ടണിയുന്നത് നല്ലതല്ല. സ്വര്‍ണം വിശുദ്ധമായ, ഐശ്വര്യത്തെയും ലക്ഷ്മീദേവിയെയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് കാലില്‍ അണിയുന്നത് ദോഷമാണ്. പ്രത്യേകിച്ചു വിവാഹവേളയില്‍. വരന്റെ വീട്ടിലേയ്ക്കു പ്രവേശിയ്ക്കുന്ന വധു യാതൊരു കാരണവശാലും സ്വര്‍ണക്കൊലുസണിയരുത്. പൂജ കഴിച്ചു കിട്ടുന്ന കുങ്കുമം വേസ്റ്റിലിടരുത്. ഇത് പൂച്ചട്ടികളിലോ മറ്റോ ഇടാം. ചില കല്ലുകള്‍ ചിലര്‍ക്കിണങ്ങും, ചിലര്‍ക്കില്ല. ഇതുപോലെയാണ് ഡയമണ്ടിന്റെ കാര്യവും. ഡയമണ്ടില്‍ നിന്നും ഊര്‍ജപ്രവാഹമുണ്ട്. ഇത് എല്ലാവര്‍ക്കും ചേരണമെന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button