KeralaLatest NewsIndia

സത്താറിന്റെ മയ്യത്തിന് അരികില്‍ നിന്ന് ബന്ധുക്കള്‍ തള്ളിമാറ്റിയെന്ന് രണ്ടാം ഭാര്യ, ‘ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിഞ്ഞിരുന്ന സത്താറിനെയാണ് താൻ വിവാഹം കഴിച്ചത്’: ഗുരുതര ആരോപണങ്ങൾ

സത്താറിന്റെ ബന്ധുക്കൾക്കും ജയഭാരതിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീന. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവർ തനിക്കുണ്ടായ ദുരനുഭവങ്ങൾ കുറിച്ച് പറഞ്ഞത്. നടി ജയഭാരതി മാത്രമായിരുന്നു നടന്‍ സത്താറിന്റെ ഭാര്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ശ്രമിക്കുകയാണ്. ഇതിനായാണ് തന്നെ മനഃപൂർവ്വം ഒഴിവാക്കുന്നത്. സത്താറിന്റെ മയ്യത്തിന് അരികില്‍ നിന്ന് ബന്ധുക്കള്‍ തന്നെ തള്ളിമാറ്റി.

മൃതദേഹത്തിനരികെ ജയഭാരതിയുടെയും മകന്റെയും നടുവിലായാണ് താന്‍ നിന്നത്. എന്നാല്‍ ചില ബന്ധുക്കള്‍ തന്നെ പിന്നിലേക്ക് തള്ളിമാറ്റി. നിയമപ്രകാരം താന്‍ സത്താറിന്റെ ഭാര്യയാണ്. അങ്ങനെ തന്നെ എന്നും അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. സ്വത്തോ പ്രശസ്തിയോ മോഹിച്ചല്ല അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നത്. സിനിമയോ സീരിയലോ ഇല്ലാതെ സ്വന്തം സഹോദരന്റെ വീട്ടില്‍ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോഴാണ് താന്‍ സത്താറിനെ വിവാഹം കഴിച്ചത്. അവിടെ നിന്ന് കൊടുങ്ങല്ലൂരെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിയേണ്ടിവന്നയാളാണ് താനെന്ന് സത്താര്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു. താര സംഘടനയായ ‘അമ്മയുടെ നാലായിരം രൂപയും ഒരു ജ്യേഷ്ഠന്‍ തന്റെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശയായി നല്‍കുന്ന നാലായിരം രൂപയും ചേര്‍ത്ത് എട്ടായിരം രൂപ വരുമാനമുള്ളപ്പോഴാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കാറില്ലായിരുന്നു. ഏഴുവര്‍ഷത്തിനിടെ താനാണ് എല്ലായ്‌പോഴും ആശുപത്രിയില്‍ കൂട്ടിരുന്നത്. എന്നാൽ 30 വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞ നടി ജയഭാരതി മാത്രമായിരുന്നു സത്താറിന്റെ ഭാര്യയെന്ന് അറിയപ്പെടാനാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്.

7 വര്‍ഷത്തെ ചികിത്സയ്ക്കിടെ ഏറ്റവുമൊടുവില്‍ അതീവ ഗുരുതരമായപ്പോള്‍ മാത്രമാണ് ജയഭാരതിയും മകനും കാണാന്‍ വന്നതെന്നും നസീം ബീന പറഞ്ഞു. താൻ മാധ്യമങ്ങളിൽ വരരുതെന്ന് അവർക്ക് നിര്ബന്ധമുണ്ടായിരുന്നു. അതിനായി തന്നെ ഒരു മുറിയിൽ നിർബന്ധപൂർവ്വം ഇരുത്തുകയും ചെയ്തു. താന്‍ നന്നായി നോക്കിയതിനാലാണ് ഇത്രകാലമെങ്കിലും അദ്ദേഹം ഒപ്പമുണ്ടായത്. താന്‍ കൂടി പണം കൊടുത്താണ് നെടുമ്പാശ്ശേരി അത്താണിയില്‍ ഒരു ഫ്‌ളാറ്റ് വാങ്ങിയത്. കാര്‍ വാങ്ങാനും താന്‍ പണം കൊടുത്തിരുന്നു. ഫ്‌ളാറ്റ് മകന്റെ പേരില്‍ എഴുതിവെച്ചെന്നാണ് ഇപ്പോള്‍ അറിയുന്നത്. തനിക്ക് അതൊന്നും വേണ്ട. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് അംഗീകരിക്കപ്പെടണമെന്ന് മാത്രമേയുള്ളൂവെന്നും നസീം ബീന വ്യക്തമാക്കി.

 കണക്കില്‍ പെടാത്ത ബിനാമി ഭൂസ്വത്തുക്കള്‍ ഒക്കെ കണ്ടുകെട്ടും: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധത്തില്‍ മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ ചുവടുവയ്പില്‍ നടുങ്ങി അഴിമതിക്കാരായ നേതാക്കളും ബിസിനസുകാരും

‘അമ്മയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഒഴിച്ചുനിര്‍ത്തിയാല്‍ തന്റെ കയ്യില്‍ നിന്ന് പണമെടുത്താണ് അദ്ദേഹത്തെ ചികിത്സിച്ചത്. 2011 ലാണ് സത്താറിനെ വിവാഹം കഴിക്കുന്നത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് അത് ഇഷ്ടമുണ്ടായിരുന്നില്ല. ബന്ധുക്കള്‍ നോക്കാത്തതിനാലാണ് താന്‍ വിവാഹം കഴിക്കേണ്ടി വന്നതെന്ന് സത്താര്‍ പറഞ്ഞിരുന്നു. 2012 ല്‍ വെറുതെ ഒരു ഹോള്‍ബോഡി ചെക്കപ്പ് നടത്താമെന്ന് താനാണ് നിര്‍ബന്ധിച്ചത്.അങ്ങിനെയാണ് കരളില്‍ ട്യൂമറുള്ളതും സിറോസിസ് ബാധയുള്ളതും തിരിച്ചറിയുന്നത്. തുടര്‍ന്ന് 2013 ജനുവരി 8 ന് അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തു. കരളിന്റെ മുക്കാല്‍ഭാഗവും നീക്കം ചെയ്തു. 20 ദിവസം താന്‍ മാത്രമാണ് ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നത്.ജയഭാരതിയും മകനും വന്നിരുന്നില്ല.

സത്താറിന്റെ ബന്ധുക്കളാണെങ്കില്‍ കണ്ട് പോവുകയും ചെയ്തു. താന്‍ നന്നായി അദ്ദേഹത്തെ പരിചരിക്കുന്നുവെന്ന് അവര്‍ക്ക് അന്ന് ബോധ്യപ്പെട്ടതാണ്. അതവര്‍ പറയുകയും ചെയ്തിട്ടുണ്ട്. പിന്നെ 11 മാസം അദ്ദേഹം മദ്യപിക്കാതെ താന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ മദ്രാസില്‍ പോയി എന്തോ അഭിപ്രായ വ്യത്യാസമുണ്ടായതിന് ശേഷമാണ് വീണ്ടും മദ്യപാനം ആരംഭിക്കുന്നതെന്നും ജയഭാരതിക്കെതിരെ ഒളിയമ്പെയ്തു നസീം ബീന.തനിക്ക് ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളാണ്. അവരെ കരുതി സത്താര്‍ തന്നെ മാറിത്താമസിച്ചു. എന്നാല്‍ ഇടയ്ക്ക് ഞങ്ങളോടൊപ്പം വന്ന് കഴിയും. 7 വര്‍ഷത്തിനിടെ പലകുറി ചികിത്സയ്ക്ക് പ്രവേശിപ്പക്കപ്പെട്ടപ്പോഴൊന്നും ജയഭാരതിയോ മകനോ വന്നിരുന്നില്ല.

ജനുവരിയിലാണ് ഒടുവില്‍ കീമോ ചെയ്തത്. ട്യൂമര്‍ വീണ്ടും വളര്‍ന്നിട്ടുണ്ടെന്നും മെയ് മാസത്തില്‍ ഓപ്പറേഷന്‍ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ജോലിയൊന്നുമില്ലാത്തതിനാല്‍ എന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. സത്താര്‍ മകനെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ഉണ്ടായതുമില്ല.പണമില്ലാത്തതുകൊണ്ട് ഓപ്പറേഷന്‍ ചെയ്യേണ്ടെന്നായിരുന്നു സത്താറിന്റെ തീരുമാനം. അങ്ങിനെയാണ് ആയുര്‍വേദത്തിലേക്ക് തിരിഞ്ഞത്. അതോടെ നില വഷളായെന്നും നസീം ബീന പറയുന്നു.

ഒടുവില്‍ ജൂലൈ 30 നാണ് ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സത്താറിന്റെ ജ്യേഷ്ഠന്‍ വിളിച്ചതനുസരിച്ച് ജയഭാരതിയും മകനും കാണാന്‍ വന്നു. എന്നാല്‍ മൂന്ന് നാല് ദിവസമേ ഉണ്ടാകൂവെന്നും തിരിച്ചുപോകേണ്ടതുണ്ടെന്നും അദ്ദേഹത്തിന് സന്തോഷം പകരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മകന്‍ തന്നോട് പറഞ്ഞിരുന്നതായും നസീം ബീന പറഞ്ഞു.ദ ക്യു എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button