Latest NewsKeralaIndia

ജയഭാരതിയുമായുള്ള ബന്ധം പിരിഞ്ഞത് നിസാര കാര്യത്തിന്, ഒരിക്കലും സത്താർ ജയഭാരതിയെ കുറ്റം പറഞ്ഞിട്ടില്ല: കണ്ണീരണിഞ്ഞു സത്താറിന് ജയഭാരതിയുടെ യാത്രാമൊഴി

അതിനിടെ സത്താറിന്റെ മരണത്തിന് പിന്നാലെ പുതിയ വിവാദവുമെത്തുകയാണ്.

കൊച്ചി: അന്നത്തെ ചോരത്തിളപ്പിൽ വെറും നിസാര കാര്യത്തിന് എന്റെ ഈഗോ കാരണമാണ് ജയഭാരതിയുടെ വേർപിരിയാൻ കാരണമെന്നു സത്താർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തില്‍ ഒരു കഷ്ടപ്പാടും ബാധ്യതയും ഇല്ലാതെ ജീവിച്ച ഒരാളായിരുന്നു ഞാന്‍. ആ ജീവിതത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോള്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായി. ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു. അവിടെ പോകരുത്… അതുചെയ്യരുത്… തുടങ്ങിയ വിലക്കുകള്‍. ആ വിലക്കുകള്‍ എന്റെ ഈഗോ തകര്‍ക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് ഞാന്‍ മാറിനിന്നത്.-ഇതായിരുന്നു സത്താറിന്റെ വാക്കുകൾ.

എന്നാൽ സത്താറിന് ജയഭാരതിയെ വെറുക്കാനോ തിരിച്ചു ജയഭാരതിക്ക് സത്താറിനെ വെറുക്കാനോ ആവുമായിരുന്നില്ല. ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. മലയാള സിനിമയിലെ തന്നെ ആദ്യ താരവിവാഹമായിരുന്നു സത്താര്‍ജയഭാരതി വിവാഹം. സിനിമയിലെത്തി വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്നനായികയെ സത്താര്‍ സ്വന്തമാക്കി. പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞതും ഈഗോയും വേര്പിരിയലിലും കലാശിച്ചു. അതിനിടെ സത്താറിന്റെ മരണത്തിന് പിന്നാലെ പുതിയ വിവാദവുമെത്തുകയാണ്.

പൗരത്വ ബിൽ തർക്കം ; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

അവസാന നാളുകളില്‍ നടന്‍ സത്താറിനെ ശുശ്രൂഷിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നസീം ബീനയാണെന്ന് ഇവരുടെ സഹോദരന്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഷമീര്‍ ഒറ്റത്തൈക്കല്‍ പറഞ്ഞു. മുന്‍ ഭാര്യയും മകനും സത്താര്‍ ചികിത്സയിലായിരുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും ചെയ്തതായി ഷമീര്‍ ആരോപിച്ചു. 2011 സെപ്റ്റംബര്‍ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. വിധവയായിരുന്ന കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിനി നസീം ബീനയെ കയ്പമംഗലം കാക്കാതുരുത്തി ബദര്‍ പള്ളിയില്‍ നടന്ന മതപരമായ ചടങ്ങില്‍ സത്താര്‍ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു.

കാസർകോട് പൂച്ചക്കാട് ഭൂചലനം: ഉയർന്ന പ്രദേശത്തുള്ള വീടുകളില്‍ നിന്നും സാധനങ്ങള്‍ നിലത്തുവീണ് പൊട്ടി, പരിഭ്രാന്തിയോടെ നാട്ടുകാർ

തുടര്‍ന്ന് കുറേക്കാലം നസീം ബീനയുടെ വീട്ടിലാണ് സത്താര്‍ താമസിച്ചിരുന്നത്.സത്താര്‍ രോഗിയായതുമുതല്‍ ചികിത്സയ്‌ക്കെല്ലാം സാമ്ബത്തിക സഹായം നല്‍കിയിരുന്നത് നസീം ബീനയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. അടുത്തയിടെ ആലുവയില്‍ ഫ്‌ളാറ്റും കാറും വാങ്ങിക്കാനും നസീം ബീനയാണ് സഹായിച്ചത്. കരള്‍ മാറ്റ ശസ്ത്രക്രിയ സംബന്ധമായ വിഷയത്തില്‍ ആദ്യഭാര്യ ജയഭാരതിയെ അടുത്തിടെ സത്താര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, തര്‍ക്കത്തിനൊടുവില്‍ അവര്‍ ഫോണ്‍ വച്ചതായി സത്താര്‍ പറഞ്ഞുവെന്ന് നസീം ബീന അറിയിച്ചതായും ഷമീര്‍ പറയുന്നു.

ഏകദേശം ഒരാഴ്ച മുന്‍പ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവത്രെ.ഇങ്ങനെ ചില വിവാദങ്ങൾ ബാക്കി വെച്ചാണ് സത്താർ യാത്രയാകുന്നത്. എന്നാൽ ഇതെല്ലം എത്രത്തോളം വാസ്തവമാണെന്നു വിശ്വസിക്കാനാകാത്തവിധമാണ് ജയഭാരതി കണ്ണീരണിഞ്ഞു തകർന്നു നിന്നിരുന്നത്. സത്താറിന് യാത്രാ മൊഴി നൽകിയതും കണ്ണീരോടെയാണ്. അവർ തമ്മിലുള്ള ആത്മബന്ധം എത്രത്തോളമെന്ന് തെളിയിക്കുന്നതായിരുന്നു ഇത്.

Tags

Related Articles

Post Your Comments


Back to top button
Close
Close