Latest NewsKeralaNews

വരുന്നത് മഹാപ്രളയമോ? രൂപപ്പെടുന്നത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍- സംസ്ഥാനത്ത് മഴ കനക്കും

പത്തനംതിട്ട: കേരളത്തില്‍ വീണ്ടും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒരേ സമയത്ത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ അപൂര്‍വമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

ആദ്യ ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യക്ക് മീതേയാണ്. ഇതിനുള്ളില്‍ തന്നെ രണ്ട് മഴപ്രേരക ചുഴികളുണ്ട്. രണ്ടാമത്തേത് ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ട് നീങ്ങും. 24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും കനത്ത മഴയ്ക്ക് കാരണമാകും.

READ ALSO: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ മധ്യഭാഗത്ത് നിന്നും മഴ പിന്‍വാങ്ങണമെങ്കില്‍ ഒക്ടോബര്‍ പകുതി കഴിയണമെന്നാണ് രാജ്യാന്തര ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതോടെ കേരളത്തിലും തമിഴ്നാട്ടിലും തുലാമഴയ്ക്ക് തുടക്കമാകും. പ്രളയസാധ്യതയും തള്ളിക്കളയുന്നില്ല. നിലവില്‍ സംസ്ഥാനത്ത് മഴ കുറഞ്ഞു നില്‍ക്കുകയാണ്. അതേസമയം പ്രളയം ദുരന്തവിതച്ച സ്ഥലങ്ങളിലെ 2,27,333 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button