UAELatest NewsNewsGulf

മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്നു, ഒടുവില്‍ ആ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മലയാളി യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ദുബായ്: എന്തിനും ഏതിനും മുന്‍പന്തിയില്‍ കാണും മലയാളികള്‍. ലോകത്തിലെ പല അപൂര്‍വ്വ നേട്ടങ്ങളുടെ റെക്കോര്‍ഡും മലയാളികളുടെ പേരിലുണ്ട്. അത്തരത്തിലൊരു അപൂര്‍വ നേട്ടം സ്വന്തമാക്കിയ പ്രവാസി മലയാളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ പ്രോ മാക്സ് യു.എ.ഇയില്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായ സുലൈമാനാണ് ഈ താരം. മണിക്കൂറുകളുടെ കാത്തുനില്‍പ്പിനൊടുവില്‍ ഐഫോണ്‍ പ്രേമികളായ നിരവധി പേരെ പിന്നിലാക്കിയാണ് സുലൈമാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ALSO READ:‘വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന തോന്നലൊന്നുമില്ല, ജയഭാരതിയുടെ വീട്ടില്‍ തനിക്കെപ്പോഴും ഒരു മുറിയുണ്ട്’- സത്താര്‍ പറഞ്ഞത്

കഴിഞ്ഞ സെപ്തംബര്‍ 10നാണ് അമേരിക്കയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ച് ഐഫോണ്‍ 11 പ്രോ മാക്സ് , ഐഫോണ്‍ 11 പ്രോ എന്നീ മോഡലുകള്‍ പുറത്തിറക്കിയത്. വൈകാതെ തന്നെ ഈ മോഡല്‍ യു.എ.ഇ മാര്‍ക്കറ്റിലുമെത്തി. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരുന്നു കമ്പനി വില്‍പന നയം ക്രമീകരിച്ചിരുന്നത്. തുടര്‍ന്ന് മലയാളിയായ സുലൈമാന്‍ തലേന്ന് തന്നെ ദുബായ് മാളിയെ ഐഫോണ്‍ ഷോറൂമിലെത്തി കാത്തിരുന്നു. വരിയില്‍ ആദ്യം തന്നെ നില്‍ക്കുകയും ചെയ്തു. അങ്ങനെ യു.എ.ഇയിലെ ആദ്യ ഐഫോം 11 പ്രോ മാക്സ് സ്വന്തമാക്കുകയും ചെയ്തു. ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഫോണ്‍ 6 നാല് വര്‍ഷം പഴക്കമുള്ളതായതിനാലാണ് പുതിയ ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും സുലൈമാന്‍ പറഞ്ഞു. പുതിയ ഫോണിന്റെ ക്യാമറ ഫീച്ചറുകളാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ഫോണിന്റെ ഫീച്ചറുകളെല്ലാം തന്നെ വളരെ മികച്ചതായിരുന്നു. തുടര്‍ന്നാണ് എന്ത് കഷ്ടപ്പാട് സഹിച്ചും ആദ്യ ഫോണ്‍ സ്വന്തമാക്കണമെന്ന് തീരുമാനിച്ചതെന്നും സുലൈമാന്‍ വ്യക്തമാക്കി. ഉസ്‌ബെകിസ്ഥാന്‍ സ്വദേശിയായ ദാവ്റോണ്‍ ആണ് രണ്ടാമത് ഫോണ്‍ സ്വന്തമാക്കിയ വ്യക്തി.

ALSO READ: പ്രാര്‍ത്ഥനയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി, സംഭവം അധ്യാപികയോട് പറഞ്ഞതോടെ പുറത്തായത് ഞെട്ടിക്കുന്ന പീഡന വിവരം; വൈദികന്‍ ഒളിവില്‍

ട്രിപ്പിള്‍ ലെന്‍സ് ക്യാമറയുമായി വിപണിയിലെത്തുന്ന ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേര്‍ഷന് 4219 ദിര്‍ഹം അതായത് ഏകദേശം 80,000രൂപ വില വരും. 256 ജിബി വേര്‍ഷന് 4849 അഥവാ ഏകദേശം 93,000 രൂപയാണ് വില. 512 ജിബി വേര്‍ഷന് 5699 ദിര്‍ഹം, ഏകദേശം 1,10,000 രൂപ വരും പ്രോ മാക്സാകട്ടെ, യഥാക്രമം 4639, 5269, 6119 ദിര്‍ഹം എന്നിങ്ങനെയും ലഭ്യമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button