Life Style

ബേക്കിംഗ് സോഡയും നാരങ്ങ നീരും; ആരോഗ്യഗുണങ്ങൾ ഏറെ

ശരീരത്തിന്റെ ഉള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇത് കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ശരീരത്തിലെ വിഷാംശങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യ ഇന്നത്തെ കാലത്ത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ പല്ലിന്റെ ആരോഗ്യത്തിനും പരിഹാരം കാണാൻ ബേക്കിങ് സോഡയ്ക്കും നാരങ്ങാ നീരിനും കഴിവുണ്ട്. ഇത് വായിലെ അസിഡിറ്റി ലെവല്‍ കുറക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു ബേക്കിംഗ് സോഡ നാരങ്ങ നീര് മിശ്രിതം. വയറു വീര്‍ക്കുന്നത് നെഞ്ചെരിച്ചില്‍ എന്നിവയെല്ലാം ഇല്ലാതാക്കാനും സഹായിക്കുന്നു.

കിഡ്‌നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കിഡ്‌നി സ്‌റ്റോണ്‍ വരുന്നതു തടയാന്‍ ബേക്കിംഗ് സോഡ നാരങ്ങ വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്. തടി കുറക്കുന്ന കാര്യത്തിന് പല വിധത്തില്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. ബേക്കിംഗ് സോഡ നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button