Latest NewsCricketNews

കോഹ്ലി മികച്ച ക്യാപ്റ്റനായി നിലനിൽക്കുന്നതിന് പിന്നിൽ മറ്റ് രണ്ട് താരങ്ങൾ; വിമർശനവുമായി ഗൗതം ഗംഭീർ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്ലി മികച്ച ക്യാപ്റ്റനായി നിലനിൽക്കുന്നതിന് പിന്നിൽ എംഎസ് ധോണിയുടെയും രോഹിത് ശര്‍മ്മയുടെയും സാന്നിധ്യമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ചവെച്ചത്. എന്നാൽ കോഹ്ലി ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി മികവിന് പിന്നില്‍ ധോണിയുടെ രോഹിത് ശർമ്മയുടെയും കഴിവാണെന്നും ഗംഭീർ വ്യക്തമാക്കി.

Read also: തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന/ജില്ലാ മിഷനുകളിലേയ്ക്ക് അന്യത്ര സേവന/കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എം എസ് ധോണി 2007 ലും 2011 ലും ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടികൊടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മ ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് തവണ കിരീടനേട്ടത്തിലെത്തിച്ചുവെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button