Life Style

മുടിയുടെ കട്ടി കൂട്ടാൻ പരീക്ഷിക്കാം ചില വഴികള്‍

കനം കുറഞ്ഞ മുടിയുള്ളവര്‍, എണ്ണ അധികമായി തലയില്‍ വയ്ക്കരുത്. മുടി ‘ഓയിലി’ ആയിരിക്കുമ്പോള്‍ വീണ്ടും കനം കുറഞ്ഞതായി തോന്നിക്കും. അതിനാല്‍ കഴിവതും ഇതൊഴിവാക്കുക. അതുപോലെ ഇടയ്ക്കിടെ ഷാമ്പൂ ചെയ്തുകൊടുക്കാം. ഷാമ്പൂ ചെയ്യുമ്പോള്‍ മുടിക്ക് കൂടുതല്‍ കട്ടിയുള്ളതായി തോന്നിക്കും.

ALSO READ: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണം കഴിക്കു, അമിതവണ്ണം ഒഴിവാക്കാം

ഷാമ്പൂ ഉപയോഗിക്കുന്ന കൂട്ടത്തില്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നവരാണ് കൂടുതലും. കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ മുടി വീണ്ടും തളര്‍ന്നുകിടക്കും. അതിനാല്‍ മിതമായ അളവില്‍ മാത്രം കണ്ടീഷ്ണര്‍ ഉപയോഗിക്കുക. മുടിയുടെ അറ്റം നശിക്കാതിരിക്കാന്‍, അറ്റത്ത് മാത്രം സൂക്ഷമമായി കണ്ടീഷ്ണര്‍ ഉപയോഗിക്കുകയും അതിന് മുകളിലേക്ക് വളരെ കുറവ് മാത്രം ഉപയോഗിക്കുകയും ചെയ്യുക.

ALSO READ: പുകവലി പ്രകൃതിക്കും ഹാനികരം; ചില പുതിയ അറിവുകൾ

മുടി ഉണക്കുന്ന കാര്യവും അല്‍പം ശ്രദ്ധിക്കണം. മുടി നന്നായി ഉണങ്ങിയ ശേഷം മാത്രം പുറത്തുപോകുക. അതിന് സമയമില്ലാത്ത സാഹചര്യത്തില്‍ മുടി നനയ്ക്കുന്നത് ഒഴിവാക്കാം. മുടിയുണക്കാന്‍ ആവശ്യമെങ്കില്‍ ഡ്രൈയറിന്റെ സഹായവും തേടാം. മുടി നല്ലവണ്ണം ഉണങ്ങിയില്ലെങ്കിലും കട്ടി കുറഞ്ഞ പ്രതീതിയുണ്ടാകും.

Tags

Post Your Comments


Back to top button
Close
Close