Latest NewsNewsIndia

കാശ്മീരിലെ ജനങ്ങള്‍ മോദി സർക്കാരിനെ പിന്തുണയ്ക്കും; അടുത്ത ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

മുംബൈ: കാശ്മീരിലെ ജനങ്ങള്‍ ആറുമാസത്തിനുള്ളില്‍ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ച്‌ പിന്തുണയുമായി എത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്. കാശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കിയ നടപടിയെക്കുറിച്ച്‌ ഇന്ത്യാ ടുഡേയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അജന്‍ഡ പാക് അധിനിവേശ കാശ്മീര്‍ തിരിച്ച്‌ പിടിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ‘ഹൗഡി മോഡി’ മോദിയെ അനാവശ്യമായി വിമര്‍ശിക്കരുതെന്ന് രാഹുലിനോട് തരൂര്‍ : ‘ഇത്തരം വിമർശനം കോൺഗ്രസിന് നല്ലതല്ല’

ഇന്റര്‍നെ​റ്റ് കണക്‌ഷനേക്കാളും വലുത് മനുഷ്യ ജീവനാണ്. കാശ്മീരിലെ 200 പൊലീസ് സ്​റ്റേഷനുകളില്‍ 12 സ്ഥലങ്ങളിൽ മാത്രമാണ് ജനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഒരിടത്തും കര്‍ഫ്യൂ ഇല്ല. സ്‌കൂളുകള്‍ കത്തിച്ച്‌ നശിപ്പിക്കുന്നവരെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച്‌ സംസാരിക്കാന്‍ അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button