KeralaLatest NewsNews

ഒരു സബ് ഇൻസ്‌പെക്ടർ ഇനി ട്രാഫിക് ബ്രാഞ്ചിലേക്ക്; സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് ബ്രാഞ്ചുകളിൽ എസ്.ഐ ആയി മറ്റ് എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നും സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയുടെ നിർദ്ദേശം.

ALSO READ: പ്രോസിക്യൂഷൻ അനുമതി വൈകിപ്പിച്ചു, മാവോയിസ്റ്റ് നേതാവിന് അനുകൂലമായി കോടതി വിധി

പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമ പ്രകാരം പോലീസില്‍ ട്രാഫിക് ബ്രാഞ്ചിലെ എസ് ഐയ്ക്കും മുകളിലുള്ള ഓഫീസര്‍മാര്‍ക്കുമാണ് കുറ്റകൃത്യങ്ങള്‍ തീർപ്പാക്കുന്നതിന് അധികാരം നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് എല്ലാ പോലീസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്പെക്ടറെ ട്രാഫിക് ബ്രാഞ്ച് എസ്ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ALSO READ: ഐതിഹ്യപ്പെരുമയുള്ള ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി അവതരിപ്പിച്ച്‌ പുലിവാല് പിടിച്ചു മാതൃഭൂമി, കൈയുംകെട്ടിയിരിക്കില്ലെന്ന് വിശ്വകര്‍മ സമുദായം

ഹൈവേ പോലീസ്, ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍, ട്രാഫിക്കുമായി ബന്ധപ്പെട്ട മറ്റു പോലീസ് യൂണിറ്റുകള്‍ എന്നിവയിലെ തത്തുല്യ ഓഫീസര്‍മാരും പോലീസിന്റെ ട്രാഫിക് ബ്രാഞ്ചിന്റെ ഭാഗമായതിനാല്‍ അവര്‍ക്കും ശിക്ഷകള്‍ തീർപ്പാക്കാൻ അധികാരം ഉണ്ടായിരിക്കും. ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനാണ് ഈ അധികാരം ഉള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കിള്‍ സംവിധാനം നിലവില്‍ ഇല്ല. പ്രധാന നഗരങ്ങളില്‍ പ്രത്യേക ട്രാഫിക് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും മറ്റു പോലീസ് സ്റ്റേഷനുകളില്‍ ചെറിയ ട്രാഫിക് ബ്രാഞ്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ പോലീസ് സ്റ്റേഷനുകളിലെ പ്രത്യേകവിഭാഗമായി പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button