Latest NewsNewsIndia

ഹൗഡി മോദി; വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ലോകത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയില്‍ നടത്തുന്ന ഹൗഡി മോദി എന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്കായി അമേരിക്കന്‍ മണ്ണില്‍ നടത്തുന്ന ഏ​റ്റവും ചെലവേറിയ പരിപാടിയായ ഹൗഡി മോദി വിപണികളില്‍ വന്‍ ഉയര്‍ച്ചയ്ക്ക് കാരണമായി എന്നും രാഹുൽ പറയുന്നു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. ഹൗഡി ഇന്ത്യന്‍ എക്കോണമി റാലിയില്‍ ഓഹരി വിപണിയിലെ കുതിപ്പിനായി പ്രധാനമന്ത്രി എന്താണ് ചെയ്യുക എന്ന കാര്യം അതിശയകരമാണെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു.

Read also: സൗദിയുടെ കനത്ത തിരിച്ചടി, ഹൂതി ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് സൗദിയുടെ ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button