Latest NewsKeralaNews

ഓണം ബമ്പർ ഭാഗ്യക്കുറി: ആറു പേർക്ക് തുക പങ്കിടാൻ കഴിയില്ല, സർക്കാർ പറഞ്ഞത്

തിരുവനന്തപുരം: കേരളം സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 12 കോടി രൂപ വിജയികളായ ആറു പേർക്ക് പങ്കിടാൻ കഴിയില്ലെന്ന് ലോട്ടറി വകുപ്പ്. പകരം ബദൽ മാർഗ്ഗം ലോട്ടറി വകുപ്പ് സ്വീകരിച്ചു കഴിഞ്ഞു.

ALSO READ: മാണിയുടെ മണ്ഡലം പിടിക്കാൻ മാണി; മാണി കേരള കോൺഗ്രസ് സീറ്റ് നില നിർത്താൻ ജോസ് കെ മാണി

ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്കു തുക കൈമാറല്‍ സാധിക്കില്ല. മുന്‍പു രണ്ടു പേര്‍ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടി ക്രമങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നത്. പകരം ഈ ആറു പേര്‍ ചേര്‍ന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണു വേണ്ടത്.

ALSO READ: സാമ്പത്തിക വെട്ടിപ്പ്: വിവാദ മത പ്രഭാഷകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നടപടി

ബദൽ തീരുമാനം അനുസരിച്ച് ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പി ജെ റോണിയെയാണ് സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ റോണിക്ക് അക്കൗണ്ടുള്ളതും കാര്യങ്ങള്‍ എളുപ്പമാക്കി. തുക റോണിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് ഇവരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button