Latest NewsNewsKauthuka Kazhchakal

ഇത് ഓട്ടോ റിക്ഷയോ സ്‌കൂള്‍ ബസോ? ഒരു ഓട്ടോയില്‍ നിന്നും ഇറങ്ങിയത് 20 കുട്ടികള്‍

അഹമ്മദാബാദ്: ഒരു ഓട്ടോറിക്ഷയില്‍ പരമാവധി എത്രപേര്‍ക്ക് യാത്ര ചെയ്യാനാകും, മൂന്നോ നാലോ പേര്‍ക്ക് മാത്രമേ കയറാന്‍ കഴിയൂ എന്നാണ് നിങ്ങള്‍ കരുതിയിരിക്കുന്നതെങ്കില്‍ ഈ വീഡിയോ ഒന്ന് കാണണം. കാരണം ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ നിന്നുള്ള ഈ കാഴ്ച ഏവരെയും ഞെട്ടിക്കുന്നതാണ്. മൂന്നും നാലുമൊന്നുമല്ല 20 കുട്ടികളാണ് ഓട്ടോയില്‍ നിന്നും ഇറങ്ങിയത്.

ALSO READ: മിനിബസില്‍ സ്ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

പോലീസിന്റെ പരിശോധനയ്ക്കിടയിലാണ് ഓട്ടോ ഡ്രൈവര്‍ പിടിയിലായത്. സൂറത്ത് ചൗക് ബസാര്‍ മേമോന്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. സൂറത്തിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ആലാവുദ്ദീന്‍ സന്ദിയാണ് നിയമലംഘനം നടത്തിയ ഓട്ടോ ഡ്രൈവറെ കൈയ്യോടെ പൊക്കിയത്. ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടികളുടെ എണ്ണമെടുത്താണ് സന്ദി പുറത്തിറക്കിയത്. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് പുറത്തു വിട്ടത്.

 

ALSO READ: എബിവിപിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമം; ബ്രണ്ണന്‍ കോളേജിലെ ആറ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തു

എത്രമാത്രം അപകടകരമാണ് ഈ യാത്ര എന്ന് എല്ലാ രക്ഷകര്‍ത്താക്കളെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്.ഓട്ടോ ഡ്രൈവര്‍ക്ക് പിഴ ശിക്ഷ നല്‍കാനും എസ് ഐ മറന്നില്ല. ആദ്യ തവണയായതിനാല്‍ അഞ്ഞൂറുരൂപ മാത്രമാണ് പിഴയായി വാങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button