Latest NewsKeralaNews

30 അടി താഴ്ചയിലേക്ക് ഭൂമി ഇടിഞ്ഞു, അടിഭാഗത്ത് വെള്ളം ഒഴുക്ക്- ആശങ്കയോടെ ജനങ്ങള്‍

അടിമാലി: 30 അടി താഴ്ചയിലേക്ക് ഭൂമി ഇടിഞ്ഞു. മാങ്കടവിന് സമീപം നായിക്കുന്നില്‍ കാര്‍മല്‍മാത ഹൈസ്‌കൂളിന് മുന്‍വശത്തുള്ള കാക്കനാട്ട് എസ്റ്റേറ്റില്‍ ആണ് സംഭവം. ഇടിഞ്ഞു താഴ്ന്ന കൃഷിഭൂമി റവന്യു അധികൃതര്‍ സന്ദര്‍ശിച്ചു. സോയില്‍ പൈപ്പിങ് ആണ് ഇതിനു കാരണമെന്നാണ് ഇവരുടെ വിലയിരുത്തല്‍. വെള്ളത്തൂവല്‍ വില്ലേജ് ഓഫിസര്‍ തോംസണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആണ് റവന്യു അധികൃതര്‍ പരിശോധനയ്‌ക്കെത്തിയത്.

ബുധനാഴ്ച രാത്രി 7.30ടെ ആണ് സംഭവം. വൃത്താകൃതിയില്‍ ഭൂമി താഴ്ന്നിരിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇടിഞ്ഞ ഭൂമിയുടെ അടിഭാഗത്ത് വെള്ളം ഒഴുക്ക് കണ്ടു. വീണ്ടും ഇടിച്ചിലിന് സാധ്യത നില നില്‍ക്കുന്നുണ്ടെന്നാണ് സൂചന. എന്തായാലും ഉന്നത റവന്യു, ജിയോളജി വിഭാഗം അധികൃതര്‍ക്ക് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button