KeralaLatest NewsNews

ഇന്ത്യയടക്കമുള്ള തെക്ക്-കിഴക്കന്‍ ഏഷ്യ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘം സജീവം : കോടികള്‍ വില വരുന്ന ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു

പോര്‍ട്ട് ബ്ലെയര്‍: ഇന്ത്യയടക്കമുള്ള തെക്ക്-കിഴക്കന്‍ ഏഷ്യ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘം സജീവം. കോടികള്‍ വില വരുന്ന ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. നിരോധിത ലഹരിമരുന്നുകളുമായെത്തിയ മ്യാന്‍മര്‍ കപ്പല്‍ ഇന്ത്യന്‍ തീരസംരക്ഷണ സേന പിടിച്ചെടുത്തു. കോടികള്‍ വിലമതിക്കുന്ന 1,160 കിലോഗ്രാം ലഹരിമരുന്നുമായെത്തിയ കപ്പലാണ് പിടിയിലായിരിക്കുന്നത്.

Read Also : ജോലി നഷ്ടപ്പെട്ടതോടെ പ്രവാസി മലയാളി ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞ അഞ്ചു മാസമായി കടുത്ത ചൂടില്‍ കഴിഞ്ഞിരുന്നത് പബ്ലിക് പാര്‍ക്കില്‍

കപ്പല്‍ വഴി 1,160 കിലോഗ്രാം നിരോധിത മരുന്നുകള്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തേക്ക് വിതരണം ചെയ്യാനായി എത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ തീരസംരക്ഷണ സേന പരാജയപ്പെടുത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കപ്പലില്‍ നടത്തിയ പരിശോധനയില്‍ ചാക്കുകളിലാക്കിയ നിലയിലാണ് നിരോധിത ലഹരിമരുന്നുകള്‍ സൂക്ഷിച്ചിരുന്നത്.

തുടര്‍ന്ന് തീരസംരക്ഷണ സേന മ്യാന്‍മര്‍ കപ്പലിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് പോര്‍ട്ട് ബ്ലെയറിലെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ പരിശോധിച്ചു. ഡോര്‍നിയര്‍ നിരീക്ഷണ വിമാനത്തിന്റെ സഹായത്തോടെയാണ് മ്യാന്‍മര്‍ കപ്പല്‍  പിടിച്ചെടുത്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button