Latest NewsKeralaNews

മരടില്‍ ഫ്‌ളാറ്റ് ഉണ്ട്… എന്നാല്‍ ഫ്‌ളാറ്റ് പൊളിയ്ക്കുന്നത് തടയാന്‍ ചെറുവിരല്‍ അനക്കിയിട്ടില്ല : പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ : പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്

കൊച്ചി : സുപ്രീംകോടതി വിധിയെ മറികടന്ന് മരടിലെ ഫ്‌ളാറ്റ് പൊളിയ്ക്കുന്നത് തടയാന്‍ താനൊരു ചറുവിരല്‍ പോലും അനക്കിയിട്ടില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്. തനിയ്‌ക്കെതിരെ പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Read Also : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കുന്നതിനെതിരെ പ്രവാസികള്‍ രംഗത്ത്

സം്സ്ഥാന സര്‍ക്കാര്‍ ഫ്ളാററ് പൊളിക്കുന്നത് തടയുന്നതിന പിന്നില്‍ ബ്രിട്ടാസിന്റെ സ്വാധീനമുണ്ടെന്ന് രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജോണ്‍ബ്രിട്ടാസ് ഫെയ്സ്ബുക്കില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

തനിക്കും മരടില്‍ ഫ്ലാറ്റുണ്ടെന്നും എന്നാല്‍ അത് പൊളിച്ചാലും കേരളസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാന്‍ താല്പര്യമില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. മരടിലെ ഫ്ളാറ്റ് പൊളിക്കണമെന്നാവശ്യവുമായി സിപിഐ ഇന്നുമുതല്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്.ശബരിമലയില്‍ സുപ്രീം കോടതി വിധി അനുസരിച്ച് യുവതികളെ കയറ്റാന്‍ തയ്യാറായ സര്‍ക്കാരിനു ഈ വിഷയത്തില്‍ എന്താണെന്ന് ബുദ്ധിമുട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ ചോദിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button