Latest NewsKeralaNews

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർഥക്കുളത്തിൽ ഒരു അസാധാരണ പ്രതിഭാസം

തിരുവനന്തപുരം• തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർഥക്കുളത്തിൽ അസാധാരണ പ്രതിഭാസമായി ഒരിനം പായല്‍ വളരുന്നു. മാരകമായ വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ‘സ്‌പൈറുലിന പ്ലാടെൻസിസ്’ എന്നയിനം നൂൽപ്പായലാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നേക്കറോളം വിസ്‌തൃതിയുള്ള പദ്മതീർഥക്കുളത്തിൽ ഈ പായല്‍ വളരുന്നത് അസാധാരണ പ്രതിഭാസം ആണെന്നാണ് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്.

കുട്ടനാട്ടിലെ അന്താരാഷ്ട്ര കായൽകൃഷി ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് പായലിന്റെ ഇനം തിരിച്ചറിഞ്ഞത്. ഉയർന്നതോതില്‍ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന സ്‌പൈറുലിന, മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. വൈറസ് രോഗങ്ങളുടെ മരുന്ന് നിർമാണത്തിനും സ്പെറുലിന ഉപയോഗിക്കുന്നുണ്ട്. കാർബോഹൈഡ്രേറ്റ്സ്, വൈറ്റമിനുകൾ, ധാതുക്കൾ, കരോട്ടിൻ എന്നിവയാലും സമ്പുഷ്ടമാണ് സ്പൈറുലിന.

ക്ഷേത്രക്കുളത്തിൽ വളരുന്നതിനാൽ രാസപ്രക്രിയയിലൂടെ മാറ്റാൻ പ്രയാസമുണ്ടാകും. പകരം ജൈവരീതിയിൽ പായലിന്റെ വളർച്ച നിയന്ത്രിക്കാനാണ് ശ്രമം. മറ്റു സസ്യങ്ങളുടെ ഘടകങ്ങള്‍ കലരാതെ ലഭിച്ചാല്‍ വ്യവസായികമായി ഉപയോഗിക്കാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button