Latest NewsSaudi ArabiaNewsGulf

പതിനാലായിരത്തോളം പേരെ പിരിച്ചുവിട്ട് സ്വദേശിവത്ക്കരണം ശക്തമാക്കി സൗദി അറേബ്യ

റിയാദ് : സ്വകാര്യ മേഖലയില്‍ പതിനാലായിരത്തോളം പേരെ പിരിച്ചുവിട്ട് സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. ടെലികോം, ഐ.ടി മേഖലയിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. പുതിയഉദ്യോഗാര്‍ത്ഥികള്‍ക്കാവശ്യമായ പരിശീലന പദ്ധതികള്‍ സാങ്കേതികവിദ്യാ മന്ത്രാലയം നടപ്പിലാക്കും.

Read Also : പർദ ധരിച്ചു വെള്ളം ചോദിച്ചെത്തി വീട്ടമ്മയുടെ 5 പവന്റെ മാല പൊട്ടിച്ചു : പുരുഷൻ എന്ന് സംശയം

ടെലികോം, ഐ.ടി മേഖലയിലെ 14,000 തൊഴിലവസരങ്ങള്‍ സൗദിവല്‍ക്കരിക്കുന്നതിനാണ് വിവിധ മന്ത്രാലയങ്ങള്‍ സംയുക്ത നീക്കമാരംഭിച്ചത്. നാല് ഘട്ടങ്ങളിയാണ് പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് രംഗത്തെ തൊഴിലുകളും രണ്ടാം ഘട്ടത്തില്‍ ഡാറ്റാ അനാലിസിസ് തൊഴിലുകളും സൗദിവല്‍ക്കരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുക.

തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പ്രോജക്ട് മാനേജര്‍, കോള്‍ സെന്റര്‍ ജീവനക്കാര്‍ എന്നീ തൊഴിലുകളും സ്വദേശിവല്‍ക്കരിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡെപ്യൂട്ടി മിനിസ്റ്റര്‍ എഞ്ചി. ഹൈത്തം അല്‍ ഉഹലി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീനം നല്‍കുന്നതിനും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും മാനവശേഷി വികസന നിധി സാമ്പത്തിക സഹായം നല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button