Latest NewsNewsInternational

ലോകത്ത് നിരവധി ബിസിനസ്സ് ശൃംഖലകളുള്ള ഏറ്റവും പ്രശസ്ത സ്ഥാപനം അടച്ചുപൂട്ടുന്നു : 20,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ലണ്ടന്‍ : ലോകത്ത് നിരവധി ബിസിനസ്സ് ശൃംഖലകളുള്ള ഏറ്റവും പ്രശസ്ത സ്ഥാപനം അടച്ചുപൂട്ടുന്നു. ഇതോടെ 20,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.
ലോകത്താകമാനം ഉപയോക്താക്കളും ഓഫിസും ബിസിനസ് ശൃംഖലയുമുള്ള തോമസ് കുക്ക് ട്രാവല്‍ ആണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.. 178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും നിരവധി രാജ്യങ്ങളിലായി 20,000 പേര്‍ ജോലി ചെയ്യുന്നതുമായ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്നാണ് സൂചന. രണ്ടുദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഇതോടെ വിവിധ രാജ്യങ്ങളില്‍ ഇവരിലൂടെ സന്ദര്‍ശനത്തിലായിരുന്ന ലക്ഷക്കണക്കിന് ആളുകളുടെ മടക്കയാത്രയും സുരക്ഷിതത്വവും അപകടത്തിലായി.

Read Also : സെല്‍ഫി എടുക്കാനായി ഈ ആപ്പുകള്‍ ഡൗൺലോഡ് ചെയ്‌ത്‌ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

തോമസ് കുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവിലെ സ്ഥിതിയില്‍ രണ്ടു ദിവസത്തിനകം അവസാനിക്കുമെന്നാണ് ബിബിസി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അത്രമാത്രം സാമ്പത്തിക പ്രതിസന്ധിയിലാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ ട്രാവല്‍ ഫേമായ തോമസ് കുക്ക്.

ലോകകത്തെ പ്രമുഖ വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫിസും പ്രവര്‍ത്തന സംവിധാനങ്ങളുമുണ്ട്. 16 രാജ്യങ്ങളിലായി 20,000 പേര്‍ തോമസ് കുക്കില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മണി എക്‌സേഞ്ചുകളും വിമാന സര്‍വീസുകളും ഫെറി സര്‍വീസുകളും വേറെയും.

Read Also : പെരിയാറിന്റെ തീരത്ത് ഭൂമിക്കടിയില്‍ അസാധാരണമായ പ്രകമ്പനവും ഇരമ്പലും, ആശങ്കയോടെ ഉറങ്ങാതെ നാട്ടുകാർ

തോമസ് കുക്കിലൂടെ ബ്രിട്ടീഷുകാരായ വിനോദ സഞ്ചാരികള്‍ മാത്രം നിലവില്‍ 1,80,000 പേര്‍ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനത്തില്‍ ഉണ്ടെന്നാണ് കണക്ക്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ വേറെയും. കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഇവരുടെ മടക്കയാത്രയും മറ്റ് അനുബന്ധ സേവനങ്ങളും അവതാളത്തിലാകും.

Read Also : സ്ത്രീയെ ക്ഷേത്രത്തിന് പുറത്ത് വെടിവെച്ച് കൊലപ്പെടുത്തി

200 മില്യന്‍ പൗണ്ടിന്റെ ധനകമ്മി നേരിടുന്ന സ്ഥാപനം ഇതിനുള്ള പരിഹാരം രണ്ടുദിവസത്തിനുള്ളില്‍ കണ്ടെത്തിയില്ലെങ്കില്‍ ഞായറാഴ്ചയോടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുമെന്നാണ് മുന്നിറിയിപ്പ്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായും ലോയിഡ്‌സ് ബാങ്കുമായും ബന്ധപ്പെട്ട് ഇതിനുള്ള അവസാനവട്ട ശ്രമങ്ങള്‍ കമ്പനി നടത്തുന്നുണ്ടെങ്കിലും ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാന്‍ ബാങ്കുകള്‍ തയാറാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ 1.6 ബില്യന്‍ പൗണ്ടിന്റെ കടബാധ്യതയില്‍ അകപ്പെട്ട കമ്പനിക്ക് സ്വാഭാവികമായും പൂട്ടുവീഴും. ഇത് ആയിരക്കണക്കിന് ആളുകളുടെ ജോലിക്കും ലക്ഷക്കണക്കിനാളുകളുടെ ടൂറിസം പദ്ധതികള്‍ക്കും അവസാനമാകും.

കമ്പനിയുടെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡമാരായ ചൈനീസ് കമ്പനി ഫോസനുമായി ചേര്‍ന്നും രക്ഷാദൗത്യത്തിന് കമ്പനി ശ്രമം തുടരുന്നുണ്ട്. എന്നാല്‍ അടിയന്തര സഹായമായ 2000 മില്യന്‍ പൗണ്ട് നല്‍കാന്‍ ഇവരും തയാറാകാതിരുന്നതോടെയാണ് കമ്പനി വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. </p>

shortlink

Related Articles

Post Your Comments

Related Articles


Back to top button