Latest NewsNewsInternational

പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണം; പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റും ഇടപെടണമെന്ന ആവശ്യവുമായി സിന്ധ്, ബലൂച്, പഷ്‌തോ വിഭാഗങ്ങൾ

ഹൂസ്റ്റൺ: പാകിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ബലൂച്, സിന്ധ്, പഷ്‌തോ മേഖലയില്‍ നിന്നുള്ളവര്‍ ഹ്യൂസ്റ്റണില്‍. പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടി തരണമെന്ന് യുഎസിനോടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെടാനാണ് ഇവർ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം അഭ്യര്‍ത്ഥിച്ച്‌ മോദിയും ട്രംപും ഒന്നിക്കുന്ന എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ എത്തി നേതാക്കളെ കാണുമെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read also: പ്രവാസിയുടെ നഗ്നദൃശ്യം പകകര്‍ത്തി ബ്ലൂ ബ്ലാക്ക്‌മെയിലിംഗിനിരയാക്കി അരക്കോടി തട്ടാന്‍ ശ്രമം : യുവതിയടക്കമുള്ള സംഘം അറസ്റ്റില്‍ : കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായി സൂചന

പാകിസ്ഥാൻ തങ്ങളുടെ സമുദായങ്ങള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നാണ് അംഗങ്ങള്‍ വ്യക്തമാക്കുന്നത്. 1971 ല്‍ ഇന്ത്യ ബംഗ്ലാദേശിലെ ജനങ്ങളെ സഹായിച്ചതുപോലെ ഇന്ത്യയും യുഎസും ഞങ്ങളെ സഹായിക്കണമെന്നാണ് ബലൂച് ദേശീയ പ്രസ്ഥാനത്തിന്റെ യുഎസ് പ്രതിനിധി നബി ബക്ഷ ബലൂച് പറയുന്നത്. പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നവരാണ് ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളില്‍ ഉള്ളവര്‍. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പാക് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്തൂണ്‍ വിഭാഗക്കാര്‍.

ങ്ങളുടെ പോസ്റ്ററുകളും സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യം എഴുതിയ ബാനറുകളും മോദിയുടെയും ട്രംപിന്റെയും ശ്രദ്ധ പിടിച്ചുപറ്റുമെന്ന പ്രതീക്ഷയിലാണ്. പരിപാടി നടക്കാനിരിക്കുന്ന എന്‍ആര്‍ജി സ്റ്റേഡിയത്തിന് പുറത്ത് ഇവര്‍ ഒത്തുകൂടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button