Latest NewsNewsInternational

പാകിസ്ഥാനില്‍ ബസ് അപകടത്തില്‍ പെട്ട് 22 പേര്‍ക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു

റാവൽപിണ്ടി: ബസ് അപകടത്തില്‍ 22 പേര്‍ക്ക് ദാരുണാന്ത്യം. പാകിസ്ഥാനിലെ റാവൽപ്പിണ്ടിക്ക് അടുത്തായുള്ള ചിലാസ് ജില്ലയിലായിരുന്നു അപകടം. ചിലാസിലെ സ്കർദുവിൽ നിന്നും റാവൽപ്പിണ്ടിയിലേക്ക് യാത്രക്കാരുമായി പോകവേ വടക്ക് പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലമ്പ്രദേശത്ത് വച്ച് ബസിന്റെ ബ്രേക്കുകൾ തകരാറിലാകുകയും,ഒരു കുന്നിലേക്ക് ഇടിച്ച് കയറുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Also read : നിർത്താതെ കുരച്ച തെരുവുനായയോട് യുവാവ് ചെയ്തത് കൊടുംക്രൂരത

കൂറ്റൻ പാറക്കെട്ടുകളുള്ള ഈ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, രക്ഷാപ്രവർത്തനം നടത്തുന്നതിന് വേണ്ടിയുള്ള സാമഗ്രികളും മറ്റ് ഉപകരണങ്ങളും ലഭിക്കാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെന്നും ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥൻ അബ്‌ദുൾ വാഖീൽ പറയുന്നു.
പാകിസ്ഥാനിൽ ഇത്തരം അപകടങ്ങൾ പതിവാണ്. കഴിഞ്ഞ മാസവും ഇത്തരത്തിൽ മലമ്പ്രദേശത്ത് കൂടി സഞ്ചരിക്കുകയായിരുന്ന ഒരു ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് വീഴുകയും 24 പേർ മരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button