KeralaLatest NewsNews

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം:ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്രാ തീരത്ത് ന്യൂനമര്‍ദ്ദം രൂപപെടാനുള്ള സാധ്യത കണക്കിലെടുത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read also: രാജ്യത്തെ ഒരോ വ്യക്തികളുടേയും ബാങ്ക് ഇടപാടുകള്‍, വ്യക്തിഗത നികുതി, ആഭ്യന്തര യാത്രകള്‍ തുടങ്ങിയവയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ററലിജന്‍സ് : നിര്‍ദേശത്തിനു പിന്നില്‍ കേന്ദ്രസര്‍ക്കാര്‍

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി. ബുധനാഴ്ച എട്ടു ജില്ലകളിലും വ്യാഴാഴ്ച ഒൻപത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഗുജറാത്ത് തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button