Jobs & VacanciesLatest NewsNews

സിഐഎസ്എഫില്‍ തൊഴിലവസരം : ഉടൻ അപേക്ഷിക്കാം

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിൽ തൊഴിലവസരം. കോണ്‍സ്റ്റബിള്‍/ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ഇപ്പോൾ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം. അപേക്ഷിക്കുന്ന ട്രേഡില്‍ ഐ.ടി.ഐ. പരിശീലനം നേടിയവര്‍ക്ക് മുന്‍ഗണന. കുക്ക്, കോബ്ലര്‍, ബാര്‍ബര്‍, വാഷര്‍മാന്‍, കാര്‍പ്പന്റര്‍, സ്വീപ്പര്‍, പെയിന്റര്‍, മേസണ്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, മാലി ട്രേഡുകളിലായി 824 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളമുള്‍പ്പെടുന്ന സതേണ്‍ സെക്ടറില്‍ 174 ഒഴിവുകളുണ്ട്. വിമുക്തഭടര്‍ക്കായി നീക്കിവെച്ച 90 ഒഴിവുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.cisf.gov.in/

അവസാന തീയതി : ഒക്ടോബര്‍ 22.

shortlink

Related Articles

Post Your Comments

Related Articles


Back to top button