Latest NewsNewsInternational

ജനങ്ങളുടെ ആവേശത്തിരയിളക്കത്തില്‍ ഹൂസ്റ്റണില്‍ ഹൗഡി മോദി : പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിയപ്പോള്‍ നിര്‍ത്താതെ കരഘോഷം : ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി വേദിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും

ജനങ്ങളുടെ ആവേശത്തിരയിളക്കത്തില്‍ ഹൂസ്റ്റണില്‍ ഹൗഡി മോദി : പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിയപ്പോള്‍ നിര്‍ത്താതെ കരഘോഷം : ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി വേദിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ജനങ്ങളുടെ ആവേശത്തിരയിളക്കത്തില്‍ ഹൗഡി മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി ഹൂസ്റ്റണില്‍നടക്കുന്ന ഏറ്റവും വലിയ പരിപാടിയായ ‘ഹൗഡി മോദി’ തുടങ്ങി. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തി. നിര്‍ത്താത്ത കരഘോഷങ്ങളോടെയാണ് സദസ്സ് അദ്ദേഹത്തെ സ്വീകരിച്ചത്.

Read Also : ‘ഹൗഡി മോദി’ ഉച്ചക്കോടി രജിസ്‌ട്രേഷന്റെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും

വൈകുന്നേരം ഏഴരയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് മോദിക്ക് സ്വാഗതം ആശംസിച്ച് ഡോലക് കൊട്ടി ആഘോഷമായാണ് ഇന്ത്യന്‍ വംശജര്‍ ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തില്‍ എത്തിയത്. നിരവധി സാംസ്‌കാരിക പരിപാടികളും അരങ്ങേറി.50,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ചടങ്ങ് നടക്കുന്ന എന്‍.ആര്‍ജി സ്റ്റേഡിയത്തിലുള്ളത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചടങ്ങിനെത്തിയത് ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി. വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ഹൗഡി മോദി വേദിയില്‍ ട്രംപ് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button