KeralaLatest NewsNews

പാലാരിവട്ടം പാലംപോലെ പാലാരിവട്ടം പുട്ട്- തരംഗമായി റെസ്റ്റോറന്റ് പരസ്യം

കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതോടെ പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമാണ് പാലാരിവട്ടം മേല്‍പ്പാലം. പാലത്തിലെ ടാറിളകി റോഡും തകര്‍ന്ന നിലയിലാണ്. ആവശ്യമായ തോതില്‍ സിമന്റും കമ്പിയും ചേര്‍ക്കാതെ നിര്‍മ്മിച്ച പാലത്തിന്റെ പേരില്‍ നിരവധി വിവാദങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ പാലാരിവട്ടം പാലത്തിനെ ട്രോളി പുട്ടിന്റെ പരസ്യവും എത്തി. പാലാരിവട്ടം പാലത്തിന്റെ പേരിലാണ് ഈ പുട്ട് വിപണിയിലിറക്കിയിരിക്കുന്നത്. പാലാരിവട്ടം പാലംപോലെതന്നെ പാലാരിവട്ടം പുട്ടിന് തൊട്ടാല്‍ പൊട്ടുന്ന സോഫ്ട്നസ് ആണെന്നാണ് ഇവരുടെ പരസ്യവാചകം. തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റിന്റെ പുട്ടിന്റെ പരസ്യമാണ് ഇത്. എന്തായാലും പാലാരിവട്ടം പുട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി.

 

തൊട്ടാല്‍ പൊളിയുന്ന പുട്ടില്‍ പാലാരിവട്ടം പാലത്തിലെന്ന പോലെ ആവശ്യത്തിന് നിര്‍മ്മാണ വസ്തുകള്‍ ചേര്‍ക്കാതെയുള്ള അഴിമതി വല്ലതും നടക്കുമോയെന്നതടക്കമുള്ള കമന്റുകളും നിറയുന്നുണ്ട്. പ്രമുഖര്‍ ഉള്‍പ്പടേയുള്ള നിരവധിയാളുകളാണ് ഈ പരസ്യം ഷെയര്‍ ചെയ്തിരിക്കുന്നത്. തലശ്ശേരിക്കാരനായ നടനും സംവിധായകനുമായ വിനീത് ശ്രീനീവാസനും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button