Latest NewsIndiaNews

സെക്സ് റാക്കറ്റ് : എം.എല്‍.എയെ പിടികൂടാന്‍ നെട്ടോട്ടമോടി പോലീസ്

പാട്ന•സെക്സ് റാക്കറ്റ് കേസില്‍ ആര്‍.ജെ.ഡി എം.എല്‍.എ അരുണ്‍ യാദവിനായി പോലീസ് തെരച്ചില്‍ ശക്തമാക്കി. എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച വൈകുന്നേരം പട്‌നയിലെയും ഭോജ്പൂരിലെയും വസതിയിൽ റെയ്ഡ് നടത്തിയെങ്കിലും ഇയാള്‍ ഒളിവിൽ പോയതായി കണ്ടെത്തി.

ഇയാളുടെ സ്ഥലം കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ലെന്നും ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ഒരുങ്ങുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഒരു സ്ത്രീ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദ്യാഭ്യാസവും ജോലിയും വാഗ്ദാനം ചെയ്ത് പാട്നയില്‍ എത്തിക്കുയും അവിടെ വച്ച് എം.എല്‍.എയും മറ്റുള്ളവരും ബാലാത്സംഗം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും എഫ്.ഐ.ആര്‍ പറയുന്നു.

പെണ്‍വാണിഭത്തിനായി ഉപയോഗിക്കാന്‍ ഒരു സ്ത്രീയും മറ്റൊരാളും ചേര്‍ന്ന്
പെണ്‍കുട്ടിയെ ഒരു വീട്ടില്‍ ബന്ദിയാക്കിയിരിക്കുകയായിരുന്നു. ഇവിടെ നിന്നും പെണ്‍കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു.

കേസില്‍ പോക്‌സോ കോടതി എം‌എൽ‌എയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ആർ‌ജെ‌ഡി എം‌എൽ‌എയും മറ്റ് പ്രതികളും സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button