KeralaLatest NewsNews

ട്രാന്‍സ്ജെന്‍ഡര്‍ നര്‍ത്തകിയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരള

തൃശൂര്‍• ട്രാന്‍സ്ജെന്‍ഡര്‍ നര്‍ത്തകി ശിഖയെ വിവാഹം കഴിച്ച് മിസ്റ്റര്‍ കേരള പ്രവീണ്‍. കഴിഞ്ഞമാസം തൃശൂര്‍ മാരിയമ്മന്‍ കോവിലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. പിന്നീട് തിരുവനന്തപുരത്തെ രജിസ്ട്രാര്‍ ഓഫീസില്‍വെച്ച്‌ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേരളത്തിലെ ആദ്യ പുരുഷ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹമാണിത്.

കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോ വിഭാഗത്തിലെ ജേതാവാണ് പ്രവീണ്‍. ഡിവൈഎഫ്‌ഐ ട്രാന്‍സ് ജെന്‍ഡര്‍ യൂണിറ്റ് പ്രസിഡന്റ് ആണ് ആലപ്പുഴ സ്വദേശി ശിഖ. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു.

ജിമ്മില്‍ ട്രെയിനറായി ജോലി നോക്കുന്ന പ്രവീണ്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്.

Tags

Post Your Comments


Back to top button
Close
Close