Latest NewsNewsIndia

ബൈക്കിലെത്തിയ അജ്ഞാതർ യുവാവിനെ വെടിവച്ച് കൊന്നു

പാറ്റ്ന: ബൈക്കിലെത്തിയ അജ്ഞാതർ യുവാവിനെ വെടിവച്ച് കൊന്നു. ബിഹാറിലെ മഞ്ജുനാഥ് നഗറില്‍വൈശാലി സ്വദേശിയും, ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ ജീവനക്കാരനുമായിരുന്ന പര്‍വേഷ് സിംഗ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.

Also read : നായ്ക്കളെ അഴിച്ചു വിട്ടു, ഗ്ലാസുകളും ബിയര്‍ കുപ്പികളും തല്ലിത്തകര്‍ത്തു, വടിവാള്‍ വിശി ജീവനക്കാരെ ആക്രമിച്ചു; ബില്‍തുക അടയ്ക്കാനില്ലാതെ വന്നതോടെ ബാര്‍ ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍

രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘമാണ് ബൈക്കിലെത്തി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് കമ്മീഷണര്‍ ആര്‍ ദിലീപ് പറഞ്ഞു. മഞ്ജുനാഥ് നഗറില്‍ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം വാടകവീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button