Latest NewsNewsIndia

വരുന്നത് ‘ഡിജിറ്റല്‍ സെന്‍സസ്’; വിവിധ ആവശ്യങ്ങള്‍ക്ക് ഇനി ഒരൊറ്റ കാര്‍ഡ്- പുതിയ പ്രഖ്യാപനവുമായി അമിത് ഷാ

ഡല്‍ഹി: 2021ല്‍ നടക്കുക ‘ഡിജിറ്റല്‍ സെന്‍സസ്’ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുക. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി ഒരൊറ്റ തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2021ല്‍ ആണ് ഇനി ജനസംഖ്യാ കണക്കെടുപ്പ് വരാനിരിക്കുന്നത്. വരാനിരിക്കുന്ന സെന്‍സസ് ഡിജിറ്റല്‍ ആക്കുന്നതിലൂടെ കണക്കെടുപ്പ് പ്രക്രിയ കൂടുതല്‍ ലളിതമാകും. പേപ്പര്‍ ഉപയോഗിച്ചുള്ള കണക്കെടുപ്പില്‍ നിന്ന് പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലേയ്ക്ക് മാറുമെന്നും വിവര ശേഖരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കുമെന്നും അമിത് ഷാ പറഞ്ഞു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ തദ്ദേശീയമായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നായ്ക്കുട്ടികളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്; ഗര്‍ഭിണിയാണെങ്കിലും ഇത് ഇത്തിരി കടന്നു പോയില്ലേ എന്ന് സോഷ്യല്‍ മീഡിയ

ആധാര്‍, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. മരണം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും പുതായി ക്രമീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. 12,000 കോടി രൂപയാണ് ഡിജിറ്റല്‍ സെന്‍സസിനായി നീക്കി വെച്ചിരിക്കുന്നത്.

ALSO READ: വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് പിടിയിൽ

അവസാനമായി കണക്കെടുപ്പ് നടന്നത് 2011ല്‍ ആയിരുന്നു. 121 കോടിയായിരുന്നു അന്ന് ഇന്ത്യയിലെ ജനസംഖ്യ. 2021ലെ സെന്‍സസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കും. ഒബിസി വിഭാഗത്തിന്റെ കണക്കെടുപ്പും അടത്തു സെന്‍സസില്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button