Latest NewsKauthuka Kazhchakal

നായ്ക്കുട്ടികളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്; ഗര്‍ഭിണിയാണെങ്കിലും ഇത് ഇത്തിരി കടന്നു പോയില്ലേ എന്ന് സോഷ്യല്‍ മീഡിയ

കുഞ്ഞുവാവകള്‍ മാത്രമല്ല, നിറവയറുള്ള അമ്മമാരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്. മെറ്റേണിറ്റി ഫൊട്ടോഗ്രഫി എന്നറിയപ്പെടുന്ന ഗര്‍ഭകാല ഫൊട്ടോഗ്രഫി ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ഫൊട്ടോഗ്രഫിയിലേതു പോലെ പരീക്ഷണങ്ങളും പുതുമകളും കൂട്ടിച്ചേര്‍ത്ത് ഗര്‍ഭകാലവും മനോഹര ചിത്രങ്ങളാക്കി സൂക്ഷിക്കുകയാണ് എല്ലാവരും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോല്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ട് കണ്ടാല്‍ ആരും ഒന്ന് അമ്പരക്കും. ഗര്‍ഭിണിയാണെങ്കിലും ഇത് ഇത്തിരി കടന്നു പോയില്ലേ എന്ന് തലയില്‍ കൈവെച്ച് ചോദിക്കും.

DOG
DOG

ALSO READ: പ്രണയം തകര്‍ന്നോ? ജീവിതം പാഴാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ടെക്‌സസിലെ എല്‍ കാമ്പോയില്‍ നിന്നുള്ള കോസെറ്റ് & ബൗഡ്രോ എന്നിവരുടെ മെറ്റേണിറ്റ് ഫോട്ടോഷൂട്ടാണ് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുന്നത്. എന്തുകൊണ്ടാണെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? കാരണം അവര്‍ മനുഷ്യരല്ല, ഫ്രഞ്ച് ബുള്‍ഡോഗ്‌സ് ഇനത്തില്‍പ്പെട്ട നായകളാണ്.

അവര്‍ ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വളരെ മനോഹരമായി തന്നെ ഓരോ ഫോട്ടോകള്‍ക്കും പോസ് ചെയ്തു. കിട്ടിയ ചിത്രങ്ങളാകട്ടെ ഹൃദയസ്പര്‍ശിയാണ്. മനോഹരമായ വസ്ത്രങ്ങള്‍ അണിഞ്ഞ രണ്ട് വയസ്സുള്ള കോസെറ്റിന്റെ ഫോട്ടോഷൂട്ട് ഓണ്‍ലൈനില്‍ വൈറലായി. ഫോട്ടോഗ്രാഫറായ ക്രിസ്റ്റല്‍ മാലെക് ആണ് ഈ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചത്.

DOG

” ആന്റ് ദേ കാള്‍ ഇറ്റ് പപ്പി ലവ്” നായ്ക്കുട്ടികളുടെ ചിത്രം പങ്കുവെച്ചതിനൊപ്പം അദ്ദേഹം തന്റെ നായ്ക്കളുടെ ഫോട്ടോ എടുത്ത് മാലെക്കിന് മുന്‍ പരിചയമുണ്ടെങ്കിലും ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ മെറ്റേണിറ്റി ഫോട്ടോഷൂട്ടായിരുന്നു.

ALSO READ: പരിസരബോധം നഷ്ടപ്പെടും, മറവി ബാധിക്കും; ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക

തന്റെ ഫ്രഞ്ച് ബുള്‍ഡോഗുകളുടെ ഗര്‍ഭകാലത്തിന്റെ ഓരോ നിമിഷവും മനോഹരമായ രീതിയില്‍ പകര്‍ത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഉടമ ക്രിസ്റ്റല്‍ കാനിയന്‍ പറഞ്ഞു. നായ്ക്കുട്ടികള്‍ ”വി ആര്‍ പ്രഗ്നറ്റ്്” എന്ന പോസ്റ്റര്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കുന്നതുമായ ചിത്രങ്ങളാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button