Latest NewsLife StyleHealth & Fitness

പരിസരബോധം നഷ്ടപ്പെടും, മറവി ബാധിക്കും; ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക

ജങ്ക് ഫുഡ് ആരോഗ്യത്തിന് ഏറെ മോശമാണെന്ന് നമുക്കറിയാം. പിസാ, ബര്‍ഗര്‍, സാന്‍വിച്ച്, പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എങ്കിലും ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ജങ്ക് ഫുഡിനെയാണ് ആശ്രയിക്കുന്നത്.

ALSO READ: ഇഡ്ഡലി ബാക്കിയായോ? തയ്യാറാക്കാം സൂപ്പര്‍ ഇഡ്ഡലി തോരന്‍

ജങ്ക് ഫുഡിന്റെ ഉപയോഗം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും മനുഷ്യരില്‍ ഉണ്ടാക്കുന്നതായി നേരത്തെതന്നെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്. എന്നാല്‍ ഇപ്പോള്‍ ജങ്ക്ഫുഡിനെക്കുറിച്ച് പുറത്തുവന്ന ഒരു പഠനം ഞെട്ടിക്കുന്നതാണ്. ജങ്ക് ഫുഡ് കഴിക്കുന്നവരില്‍ പരിസരബോധം നഷ്ടപ്പെടാം എന്നും ചുറ്റുപാടിനെ കുറിച്ചുളള ഓര്‍മ്മ വരെ പോയേക്കാം എന്നുമാണ് ഈ പഠനത്തില്‍ പറയുന്നത്. ആരോഗ്യകരമല്ലാത്ത ജങ്ക് ഫുഡ്, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മധുരം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി കഴിക്കുന്നതിലൂടെയാണ് ഓര്‍മ്മയെ പോലും അത് ബാധിക്കുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.

ALSO READപ്രമേഹമുള്ളവരാണോ ? എങ്കിൽ ഈ മൂന്ന് ഭക്ഷണങ്ങൾ ഉറപ്പായും ഒഴിവാക്കണം

ഓസ്‌ട്രേലിയയിലെ ന്യൂ സൌത്ത് വെയ്ല്‍സ് (New South Wales) യൂണിവേഴിസിറ്റിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സയിന്റിഫിക്ക് റിപ്പോര്‍ട്ട്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സ്ഥലസംബന്ധിയായ ഓര്‍മ്മയെ ആണ് ഇത് ബാധിക്കുന്നത് എന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എലികളെയാണ് പഠനത്തിന് വിധേയമാക്കിയത്. ആറ് ആഴ്ചകളിലായി ജങ്ക് ഫുഡ് നല്‍കിയാണ് പഠനം നടത്തിയതെന്നും ഗവേഷകര്‍ പറയുന്നു. ഇതുപോലെ തന്നെയാണ് മനുഷ്യനെയും ഇത് ബാധിക്കുക. അനാരോഗ്യകരമായ എന്തു ഭക്ഷണവും തലച്ചോറിനെ ബാധിക്കുമെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button