Latest NewsKeralaNews

കാളികാവില്‍ പുഴയില്‍ വീണ്ടും മലവെള്ള പാച്ചില്‍ : തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 60 പേര്‍

കാളികാവ്: കാളികാവ് ചിങ്കക്കല്ല് പുഴയില്‍ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായി. ഒഴുക്കില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടവര്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. മൂന്നുപേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 60 പേരാണ് രക്ഷപ്പെട്ടത്.

Read Also : മലപ്പുറത്തു കാളികാവ് ചോക്കാട്കല്ലമൂല ചിങ്കക്കല്ല് പുഴയില്‍ മലവെള്ളപ്പാച്ചില്‍,അഞ്ചംഗ സംഘം ഒഴുക്കില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു, പിഞ്ചു കുഞ്ഞിനായി തെരച്ചിൽ

അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ വേങ്ങര പറമ്പില്‍ പടിയിലെ മങ്ങാടന്‍ കുടുംബത്തിലെ അഞ്ചുപേര്‍ അകപ്പെട്ടു . രണ്ടുപേരുടെ മൃതദേഹവും പരിക്കുപറ്റിയ മറ്റു രണ്ടുപേരേയും ആറിന് മുമ്പായിത്തന്നെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. ഏഴേമുക്കാലോടെയാണ് ഒഴുക്കില്‍പ്പെട്ട ഏഴ് മാസം പ്രായമുള്ള അബീഹയുടെ മൃതദേഹം കണ്ടെത്താനായത്.

ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരുംചേര്‍ന്ന 60 പേരാണ് തിരച്ചിലിന് നേതൃത്വംനല്‍കിയത്. കുട്ടിയുടെ മൃതദേഹവുമായി രക്ഷാപ്രവര്‍ത്തകര്‍ കരയിലെത്തിയതോടെയാണ് ചിങ്കക്കല്ല് പുഴയില്‍ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായത്. നേരത്തെ ഉണ്ടായതിനേക്കാളും ശക്തമായ കുത്തൊഴുക്കാണുണ്ടായത്.

വെള്ളത്തിനൊപ്പം ഉരുളന്‍ കല്ലുകള്‍ നീങ്ങുകകൂടി ചെയ്യുന്ന കാട്ടുപ്പുഴയില്‍ കാലുറപ്പിക്കുക ദുഷ്‌കരമാണ്. രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button