KeralaLatest NewsNews

അവധിയ്ക്ക് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ : അവധിയ്ക്ക് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. സൈനികന്‍ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിയായ പ്രജിത് എം വി യുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്.

Read Also : മൂന്നു വയസ്സുകാരന്‍ കാറില്‍ ചൂടേറ്റു മരിച്ചു : രക്ഷിതാക്കള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്

ഗുജറാത്തിലെ ബറോഡക്കും വസായ് റോഡിനുമിടയില്‍ ട്രെയിനില്‍ വച്ചായിരുന്നു കാണാതായത്. ലോക്കല്‍ പോലീസിന്റെ പരിശോധനയില്‍ ദാഹോദിനടുത്തു വച്ച് ഇയാളുടെ മൃതദേഹം കണ്ടുകിട്ടി.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇപ്പോള്‍ ദാഹോദ് ഗവര്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ട്രെയിനില്‍ വച്ച് കാല്‍വഴുതി വീണ് മരണം സംഭവിച്ചതാകാം എന്ന് സംശയിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button