Latest NewsKeralaNews

അഴിമതിക്കാരന്‍ താനല്ല; പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ പ്രതികരണവുമായി വി.കെ.ഇബ്രാഹിം കുഞ്ഞ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിലെ അഴിമതിക്കാരന്‍ താനല്ലെന്ന് വി.കെ.ഇബ്രാഹിം കുഞ്ഞ്. അഴിമതിക്കാരന്‍റെ പേര് കരാറുകാരന് അറിയാമെങ്കിൽ പറയട്ടെ എന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: നിലവിലെ എല്ലാ ബസുകളും രണ്ട് വര്‍ഷത്തിനകം ഇലക്ട്രിലേയ്ക്ക് മാറും : പുതിയ മാറ്റത്തെ കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഇതിനിടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നൽകി. അഴിമതിക്കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയല്‍. അതുകൊണ്ട് തന്നെ ഏതൊക്കെ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയെന്നും സുമിത് ഗോയലിന് അറിയാം. ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button