Latest NewsNewsIndia

2021 ലെ സെന്‍സസ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ… പരമ്പരാഗത രീതിയായ കടലാസ് പേന എന്നിവയ്ക്ക് ഗുഡ്‌ബൈ … ഇനി എല്ലാം ഇങ്ങനെ

ന്യൂഡല്‍ഹി: 2021 ലെ സെന്‍സസ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ… പരമ്പരാഗത രീതിയായ കടലാസ് പേന എന്നിവയ്ക്ക് ഗുഡ്ബൈ …2021-ലെ സെന്‍സസില്‍ വിവരശേഖരണം നടത്തുന്നത് ഡിജിറ്റല്‍ രൂപത്തിലായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

Read Also : പ്രധാന മന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പുതിയ ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് അമിത് ഷാ

കടലാസ്, പേന എന്നിവയില്‍നിന്ന് മാറി മൊബൈല്‍ ആപ്പ് വഴിയായിരിക്കും വിവരശേഖരണം. സെന്‍സസ് നടപടികള്‍ക്കൊപ്പം ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള വിവരങ്ങളും ശേഖരിക്കുമെന്ന് ഷാ പറഞ്ഞു.

രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മിഷണറുടെയും പുതിയ ആസ്ഥാനമന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 16 ഭാഷകളില്‍ വിവരശേഖരണം നടത്തും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പ് തദ്ദേശീയമായി വികസിപ്പിക്കും. ഇതിനായി 12,000 കോടി രൂപയാണ് നീക്കിവെക്കുക. ആദ്യമായി മൊബൈല്‍ ആപ്പ് വഴി നടക്കുന്ന വിവരശേഖരണം സെന്‍സസ് രംഗത്തെ വന്‍ വിപ്ലവമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

2021-ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യയുടെ ഭാവി ആസൂത്രണം ചെയ്യുന്നതും വികസന, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതും. 2011-ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വീടുകള്‍ക്കും വൈദ്യുതി, പാചകവാതക കണക്ഷന്‍, റോഡ് നിര്‍മാണം, ദരിദ്രര്‍ക്കുള്ള വീടുകള്‍, ശൗചാലയങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി 22 ക്ഷേമപദ്ധതികള്‍ മോദിസര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന അവസരമായതിനാല്‍ സെന്‍സസ് ജോലികളില്‍ ഏര്‍പ്പെടുന്നത് പുണ്യപ്രവൃത്തിയായി കണ്ട് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button