Latest NewsKeralaNews

ഉപതെരഞ്ഞെടുപ്പ്: ഡിസിസിയിൽ അഭിപ്രായ ഭിന്നത രൂക്ഷം; എം.പിയുടെ നോമിനി സ്ഥാനാർത്ഥിയാകുന്നതിനെതിരെ നിർവ്വാഹക സമിതി

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെചൊല്ലി പത്തനംതിട്ട ഡിസിസിയിൽ തമ്മിലടി. അടൂർ പ്രകാശ് എം.പിയുടെ നോമിനി സ്ഥാനാർത്ഥിയാകുന്നതിനെതിരെ കെ.പി സിസി നിർവ്വാഹക സമിതി അംഗം പഴകുളം മധു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

ALSO READ: മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: ഫ്ലാറ്റ് ഉടമകൾക്ക് തിരിച്ചടി; ഹൈക്കോടതി പറഞ്ഞത്

കോന്നിയിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്ററിനെ സ്ഥാനാർത്ഥി ആക്കാൻ അടൂർ പ്രകാശ് എംപി ശ്രമിക്കുന്നുവെന്നാണ് ഡിസിസിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പരാതി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ റോബിനെതിരെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു.

റോബിനൊപ്പം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന നേതാവാണ് പഴകുളം മധു. സമൂഹ മാധ്യമങ്ങളെ ഉൾപ്പെടെ ഉപയോഗിച്ച് റോബിനായി പ്രചാരണം നടത്തുവെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് പരസ്യ നിലപാടുമായി കെ.പി.സിസി അംഗം പഴകുളം മധു രംഗത്തെത്തിയത്.

ALSO READ: മസാജിന്റെ മറവില്‍ തട്ടിപ്പ് : ദുബായില്‍ വിദേശിയെ നഗ്നനാക്കി വീഡിയോ എടുത്ത് ബ്ലാക്ക്‌മെയിലിംഗ് : സ്ത്രീകളടങ്ങുന്ന സംഘം തട്ടിയെടുത്തത് ഒരു ലക്ഷം ദിര്‍ഹം

സാമുദായിക സമവാക്യം കൂടെ പരിഗണിച്ചാകണം സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കേണ്ടത് എന്ന് ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് പറഞ്ഞു. അടൂർ പ്രകാശിന്‍റെ അഭിപ്രായവും പരിഗണിക്കുമെങ്കിലും അന്തിമ തീരുമാനം കെ.പി.സിസിയുടേത് തന്നെയാണെന്നും ബാബു ജോർജ് വ്യക്തമാക്കി..

shortlink

Related Articles

Post Your Comments

Related Articles


Back to top button