Latest NewsNewsIndiaInternational

ട്രംപുമായി മോദിയുടെ കൂടിക്കാഴ്ച ഇന്ന്; കശ്മീര്‍ ആഭ്യന്തര കാര്യമെന്ന് പറയും

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15നാണ് കൂടിക്കാഴ്ചയെന്നാണ് അറിയുന്നത്. വിദേശകാര്യ വക്താവ് രവീഷ്‌കുമാറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മോദി 50,000ലേറെ വരുന്ന ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത ഹൗഡി മോഡി പരിപാടിയില്‍ ഉടനീളം നിറസാന്നിധ്യമായി ട്രംപുമുണ്ടായിരുന്നു.

ALSO READ: കേരളത്തിലേക്ക് കൂടുതൽ വ്യാവസായ നിക്ഷേപങ്ങൾ കൊണ്ടുവരും; വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞത്

കാശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ തയ്യാറാണെന്ന് ട്രംപ് വീണ്ടും അറിയിച്ചിരുന്നു. എന്നാൽ കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് മോദി മുമ്പ് പറഞ്ഞത്. ഇന്നലെ ഡോണൾഡ് ട്രംപ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂയോർക്കിൽ വച്ച് നരേന്ദ്ര മോദിയെ കാണാൻ ഇമ്രാൻ ഖാനോട് ട്രംപ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ വിരുന്നിനിടെ രണ്ടു നേതാക്കളും ചർച്ച നടത്താനാണ് നിർദ്ദേശം. ആവശ്യമെങ്കിൽ ചർച്ചയിൽ പങ്കാളിയാവാമെന്നും ട്രംപ് വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ മോദി ട്രംപ് കൂടിക്കാഴ്ചയിൽ ആവർത്തിച്ചേക്കും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടറസുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ALSO READ: റഷ്യയ്ക്ക് വാഡയില്‍ നിന്നും തിരിച്ചടി : ടോക്കിയോ ഒളിമ്പിക്‌സ് ഉള്‍പ്പെടെ കായിക മത്സരങ്ങളില്‍ വിലക്ക് 

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാലങ്ങളായി ഇന്ത്യ തുടരുന്ന നിലപാടില്‍ മാറ്റമില്ലാതെ കശ്മീര്‍ വിഷയം ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ മധ്യസ്ഥത ആവശ്യമില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിനെ തന്റെ പ്രസംഗത്തിലുടനീളം മോദി പുകഴ്ത്തിയരുന്നു. അതേസമയം, ഇരുവരുടെയും കൂടിക്കാഴ്ചയില്‍ എന്തൊക്കെയായിരിക്കും ചര്‍ച്ചയാവുകയെന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button