KeralaLatest NewsNews

സൈബര്‍ കേസുകളിലെ പോലീസിന്റെ ഇരട്ടത്താപ്പിനും സി.പി.എം-എസ്.ഡി.പി.ഐ സൈബര്‍ പോരാളികള്‍ക്കുമെതിര കെ.സുരേന്ദ്രന്‍: പിന്നെ ചില ഇടതു ബുദ്ധിജീവികളും ഫെമിനിച്ചികളും

തിരുവനന്തപുരം• സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും പൊതു ഇടങ്ങളിലെ വ്യക്തിഹത്യയും സംബന്ധിച്ച നിയമ നടപടികളും സംസ്ഥാനത്ത് ഏകപക്ഷീയമായാണ് നടക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും പൊതു ഇടങ്ങളിലെ വ്യക്തിഹത്യയും സംബന്ധിച്ച ചർച്ച സുപ്രീംകോടതി പരാമര്‍ശം വന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നവർക്കെതിരെ കേസ്സെടുക്കുമ്പോൾ പ്രധാനമന്ത്രിക്കെതിരെ നീചമായ പ്രചാരണം നടത്തുന്നവർക്കെതിരെ ഒരു നടപടിയും സംസ്ഥാന പൊലീസ് സ്വീകരിക്കുന്നില്ല. നൂറിലധികം കേസ്സുകൾ മുഖ്യമന്ത്രിയുടെ കാര്യത്തിലെടുത്തപ്പോൾ പ്രധാനമന്ത്രിയുടെ കാര്യത്തിൽ രണ്ടോ മൂന്നോ കേസ്സുകൾ മാത്രമാണ് ഇതുവരെ എടുത്തതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഈ അടുത്ത കാലത്ത് സി. പി. എം നേതാവ് ജയരാജൻ ബി. ജെ. പിയിലേക്ക് എന്ന തരത്തിൽ ജനം ടി. വി യുടെ ലോഗോ ഉപയോഗിച്ച് സുഡാപ്പികൾ നടത്തിയ പ്രചാരണം വലിയ ചർച്ചയായതാണ്. ജയരാജൻ അന്ന് സംഘപരിവാറിനെയാണ് ഇക്കാര്യത്തിൽ കുറ്റം പറഞ്ഞത്. അവസാനം പിടിയിലായതോ മലപ്പുറത്തുനിന്നുള്ള എസ്. ഡി. പി. ഐ പ്രവർത്തകനും. സി. പി. എമ്മിലെയും എസ്. ഡി. പി. ഐയിലേയും സമാന ചിന്താഗതിക്കാരായ ക്രിമിനലുകളാണ് ഇവിടെ സാമൂഹ്യമാധ്യമരംഗം മലീമസമാക്കുന്നത്. പിന്നെ ചില ഇടതു ബുദ്ധിജീവികളും ഫെമിനിച്ചികളും.

നിലപാടുകളിലെ ഐക്യമാണ് സി. പി. എം സൈബർ പോരാളികളും തീവ്രവാദശക്തികളും ഒരുമിക്കാൻ കാരണം. പാക്ക് അനുകൂല പ്രചാരണമാണ് ഇരുകൂട്ടരും പല സന്ദർഭങ്ങളിലും നടത്തുന്നത്. പൊലീസിലെ സൈബർ വിഭാഗം സി. പി. എമ്മിന്റെ വർഗ്ഗസംഘടനയെപ്പോലെയാണ് കേരളത്തിൽ പെരുമാറുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

https://www.facebook.com/KSurendranOfficial/posts/2503660483051906

shortlink

Related Articles

Post Your Comments

Related Articles


Back to top button